നിപ; നിയന്ത്രണം ഇന്ന് മുതൽ, കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും. കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതൽ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഈ സന്ദർഭങ്ങളിൽ കുട്ടിയുമായി സമ്പർക്കത്തിലേർപെട്ടവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപെടുത്തിയ നിയന്ത്രണം ഇന്നു മുതൽ നിലവിൽ വരും. ഇതിനിടെ കോഴിക്കോട് മെഡിക്കൽ…

Read More

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നതായി റിപ്പോർട്ട്. നിലവിൽ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് നിലവിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. ഈ സാഹചര്യത്തിൽ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായുള്ള മന്ത്രി തല യോഗം ഉടൻ ചേരുമെന്നാണ് അബ്ദുൽ ഹമീദ് എംഎൽഎ അറിയിച്ചിരിക്കുന്നത്.

Read More