
‘ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്; കണ്ണൂരിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണം’; പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് അഭിനന്ദനങ്ങളുമായി പി.പി ദിവ്യ
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനങ്ങളുമായി പി.പി ദിവ്യ രംഗത്ത്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ,ജീവനക്കാരുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ വിജയം. കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ നാല് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ നിരവധിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉൾപ്പെടെ4 സംസ്ഥാന അവാർഡുകൾ. 1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ്…