പാർട്ടി ഓഫിസിൽ സംഘർഷം: കുഴഞ്ഞുവീണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു

പാർട്ടി ഓഫിസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കോട്ടയം കടപ്ളാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് (77) മരിച്ചത്. ഈ മാസം ഏഴിനാണ് കടപ്ളാമറ്റത്തെ കേരള കോൺഗ്രസ് എം ഓഫിസിൽ ജോയ് കുഴഞ്ഞു വീണത്. ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ ലിസമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ജോയി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായതും…

Read More