
സി.പി.എം. പഞ്ചായത്തംഗം റോഡില്‍ മാലിന്യം തള്ളിയ സംഭവം; പിഴ ഈടാക്കിയതായി മന്ത്രി എം.ബി. രാജേഷ്
എറണാകുളം മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗം സ്കൂട്ടറിൽ പോകുന്നതിനിടെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവർ റോഡിലേക്കെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ് രംഗത്ത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് സി.പി.എം. അംഗം പി.എസ്. സുധാകരനിൽ നിന്ന് 1000 രൂപ പിഴ ഈടാക്കിയതായി മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് ഇന്ന് ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. മാതൃകയാകേണ്ടവർ…