പത്തനംതിട്ടയിൽ പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട റാന്നിയിൽ പമ്പാ നദിയിൽ മൂന്ന് പേർ ഒഴുക്കിൽപെട്ടു. ഇവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. അനിൽകുമാർ, നിരജ്ഞന, ​ഗൗതം എന്നിവരാണ് ഒഴുക്കിൽ പെട്ടത്. അനിൽകുമാറിന്റെ സഹോദരീപുത്രാനാണ് ​ഗൗതം. ഇതിൽ ​ഗൗതമിന്റേയും അനിൽ കുമാറിന്റെയും മൃതദേഹമാണ് ലഭിച്ചത്. അനിൽകുമാറിന്റെ മകൾ നിരഞ്ജനയ്ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. 

Read More

പമ്പയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ അയ്യപ്പ ഭക്തരുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ ചെങ്ങന്നൂർ പാമ്പയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ ശബരിമല തീർത്ഥാടകരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പാറക്കടവിൽ വച്ച് ഒഴുക്കിൽ പെട്ട രണ്ട് തമിഴ്നാട് സ്വദേശികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സന്തോഷ് (19), അവിനാഷ് (21) എന്നിവരാണ് മരണപ്പെട്ടത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read More