
കോൺഗ്രസിന് തിരിച്ചടി; തെലങ്കാനയിൽ പാർട്ടി വക്താവ് ബി.ആർ.എസിൽ ചേർന്നു
തെലങ്കാനയിൽ കോൺഗ്രസിന് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് പൽവായ് ശ്രാവന്തി പാർട്ടി വിട്ട് ബി.ആർ.എസിൽ ചേർന്നു. പാർട്ടി തനിക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്നതാണ് പാർട്ടി വിടാനുള്ള കാരണമായി ശ്രാവന്തി ചൂണ്ടിക്കാട്ടുന്നത്. പാർട്ടി ദല്ലാൾമാരുടെ കൈവശമാണെന്ന് സോണിയാ ഗാന്ധിക്കയച്ച കത്തിൽ ശ്രാവന്തി ആരോപിച്ചു. ഈ തിരഞ്ഞെടുപ്പ് എല്ലാവർക്കും നിർണായകമാണ്. സ്ത്രീകൾക്ക് ശക്തമായ പ്രാതിനിധ്യം നൽകുകയെന്നത് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും പ്രധാനമാണ്. അത് ആരുടെയെങ്കിലും മകൾക്കോ ഭാര്യയ്ക്കോ നൽകണ്ടേതല്ല, മറിച്ച് സ്വന്തം കാലിൽ നിൽക്കാൻ…