
പാലോട് നവവധുവിന്റെ ആത്‍മഹത്യ; ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടൻ
പാലോട് നവവധുവിന്റെ ആത്‍മഹത്യയിൽ ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടനുണ്ടാകും. ഇന്ദുജയുടെ ആത്‍മഹത്യക്ക് കാരണം ഇരുവരുടെയും മർദ്ദനവും മാനസിക പീഡനവുമെന്നും പൊലീസ് പറയുന്നു. ഭർത്താവ് അഭിജിത്തിനെതിരെ ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ കുറ്റങ്ങളാണ് ചുമത്തിയത്. അജാസിനെതിരെ പട്ടികജാതി പീഡനം, മർദ്ധനം,ആത്‍മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി. ഇന്ദുജയുടെ ഫോണിലേക്ക് വന്ന അവസാന കോൾ അജാസിന്റേതാണ്. തൊട്ടു പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയത്. പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്‍റെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. നെടുമങ്ങാട് തഹസീൽദാറുടെ…