പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ ടോൾ നിരക്കിൽ മാറ്റം; നിരക്ക് മാറ്റുന്നത് നിലവിലെ കരാർ പ്രകാരം

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെ വർധനയുണ്ട്. കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ദിവസം ഒരു വശത്തേക്ക് മാത്രം 90 രൂപയാണ്…

Read More