
പലസ്തീൻ ജനതയുടെ അവകാശ സംരക്ഷണത്തിന് പൂർണ പിന്തുണ ; നിലപാട് പ്രഖ്യാപിച്ച് സൗദിഅറേബ്യ
പലസ്തീൻ ജനതയുടെ അവകാശസംരക്ഷണത്തിനും സ്വതന്ത്ര രാഷ്ട്ര പദവിക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. പലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യു.എൻ. റിലീഫ് വർക്ക് ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) സമ്മേളനത്തിലാണ് വിഷയത്തിൽ സൗദി നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്. പലസ്തീനികളുടെ അവകാശങ്ങൾക്കും ആ രാഷ്ട്രത്തിന്റെ സ്വതന്ത്രപദവിക്കും വേണ്ടിയാണ് എന്നും എവിടെയും സൗദി നിലകൊള്ളുകയെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധിയും അംബാസഡറുമായ അബ്ദുൽ അസീസ് അൽവാസിൽ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. തങ്ങളുടെ ഭൂമി വീണ്ടെടുക്കാനും അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ പുനഃസ്ഥാപിക്കാനും കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി…