
കോൺഗ്രസിൻറെ റാലി ചരിത്രസംഭവമാകും; അരലക്ഷം പേർ പങ്കെടുക്കും; കെസുധാകരൻ
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. നവംബർ 23ന് വൈകുന്നേരം 4.30ന് കോൺഗ്രസിൻറെ നേതൃത്വത്തിൽ നടത്തുന്ന റാലിയിൽ എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തും. ജില്ലകളിൽനിന്ന് അമ്പതിനായിരത്തിലധികം കോൺഗ്രസ് പ്രവർത്തകർ അണിനിരക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഐക്യദാർഢ്യ റാലിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ,സാമൂഹ്യ,സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും. പലസ്തീൻ ജനതയുടെ ദുർവിധിയെ…