
പാർട്ടിവിലക്ക് ലംഘിച്ചുള്ള ഫലസ്തീൻ ഐക്യദാർഢ്യറാലി; ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സിയുടെ താക്കീത്
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ താക്കീത്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 30ന് റാലി നടത്തിയിരുന്നു. ആ റാലിയിൽ പങ്കെടുത്തശേഷം വിഭാഗീയത ഉണ്ടാക്കുന്നതിനായി നവംബർ 3ന് വീണ്ടും ഇതേ പേരിലുള്ള റാലിയിൽ പങ്കെടുത്തതായി അച്ചടക്ക നടപടി വിശദീകരിച്ച് കെപിസിസി, ആര്യാടൻ ഷൗക്കത്തിന് അയച്ച കത്തിൽ പറയുന്നു. ഒക്ടോബർ 27ന് റാലിയിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും…