പലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ

പലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ. കഴിഞ്ഞ ദിവസം ചേർന്ന ബഹ്‌റൈൻ മന്ത്രിസഭ യോഗമാണിക്കാര്യം തീരുമാനിച്ചത്. സമാധാനം സ്ഥാപിക്കാൻ അടിയന്തിര വെടിനിർത്തൽ നടപ്പാക്കണമെന്നും കാബിനറ്റ് യോഗം ആവശ്യപ്പെട്ടു പലസ്തീൻ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനാവശ്യമായ ചുവടുവെപ്പുകൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതടക്കമുളള സമാധാന ശ്രമങ്ങൾ ശക്തമാക്കാനും അടിയന്തിര വെടിനിർത്തൽ നടപ്പാക്കാനും കഴിയണമെന്ന് കാബിനറ്റിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആവശ്യപ്പെട്ടു….

Read More

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഒമാൻ

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച ഒമാൻ. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുകയും മാനുഷിക സഹായം അനുവദിക്കുകയും ചെയ്യണമെന്ന് ഒമാൻ. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന ഫലസ്തീനിനെ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ കാർമികത്വത്തിലായിരുന്നു പരിപാടികൾ. ഒമാൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹർത്തിയായിരുന്നു നയിച്ചിരുന്നത്. അന്താരാഷ്ട്ര നിയമവും മാനുഷിക മൂല്യങ്ങളും തത്വങ്ങളും മാനദണ്ഡങ്ങളും മറികടന്ന്…

Read More

പലസ്തീൻ ജനതക്ക് വീണ്ടും പിന്തുണ അറിയിച്ച് ഒമാൻ

പലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യരാഷ്ട്ര സഭയിൽ വീണ്ടും പൂർണ പിന്തുണ അറിയിച്ച് ഒമാൻ. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ പത്താം അടിയന്തര പ്രത്യേക സമ്മേളനത്തിൽ ഒമാൻറെ പ്രതിനിധി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പലസ്തീന്റെ ശബ്ദം ഇല്ലാതാക്കാനാണ് ചിലർ ശ്രമിച്ചത്. എന്നാൽ, ലോകം മുഴുവൻ പലസ്തീനുവേണ്ടി ശബ്ദമുയർത്തുകയും ലോകത്തിന്റെ കാതുകൾക്കും കണ്ണുകൾക്കുമുമ്പിൽ ഇസ്രായേൽ നടത്തുന്നന്നത് ഭീകരതയാണെന്ന് മനസിലായിരിക്കുകയാണെന്നും ഒമാൻറെ പ്രതിനിധി സംഘത്തിലെ അംഗം ഫസ്റ്റ് സെക്രട്ടറി എൻജനീയർ ഇസ്മായിൽ ബിൻ മർഹൂൺ അൽ അബ്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ…

Read More

പലസ്തീൻ ജനതയെ പിന്തുണച്ച് ഷാർജ ഇന്ത്യൻ അസോ. തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അടുത്തമാസം അവസാനമോ ഡിസംബർ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് നടക്കും. ഗൾഫിലെ ഏറ്റവും വലിയ അംഗീകൃത പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതിയിലേക്ക് ഈമാസം 29-ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് നാമ നിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായിരുന്നു. ഇസ്രയേലിന്റെ ഫലസ്തീൻ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് പിന്തുണ അറിയിച്ചാണ് തീരുമാനം. ഇതിന്…

Read More