
‘പലസ്തീന്‍’ ബാഗുമായി പ്രിയങ്കാ ഗാന്ധി പാര്‍ലിമെന്റില്‍; ജനങ്ങളാൽ തിരസ്‌കരിക്കപ്പെടുമ്പോൾ ഇത്തരം കാര്യങ്ങളിലേക്ക് തിരിയുന്നു: രൂക്ഷമായ എതിര്‍പ്പുയര്‍ത്തി ബിജെപി
“പലസ്തീൻ” എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് (ബിജെപി) രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. വയനാട്ടില്‍ നിന്ന് വിജയിച്ച ശേഷം ആദ്യമായാണ് പ്രിയങ്കാഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്നത്. മാസങ്ങളായി ഗസയിലെ ഇസ്രായേൽ സൈന്യത്തിൻ്റെ നടപടികൾക്കെതിരെ ശബ്ദമുയർത്തി വരികയാണ് പ്രിയങ്കാ ഗാന്ധി. ഗാസയില്‍ ഇസ്രായേൽ ഗവൺമെന്റ് നടത്തുന്നത് വംശഹത്യ നടപടിയാണെന്ന് പ്രതികരിച്ച പ്രിയങ്കാ ഗാന്ധി നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ചിരുന്നു. ബാഗില്‍…