ഉംറക്ക് എത്തുന്ന ഫലസ്തീനികൾക്ക് സൗദിയിൽ ആറുമാസം വരെ തങ്ങാം
ഫലസ്തീനിൽ നിന്നെത്തിയ ഉംറ തീർഥാടകർക്ക് ആറുമാസം രാജ്യത്ത് തങ്ങാൻ അനുമതി നൽകുമെന്ന് സൗദി അറേബ്യ. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഫലസ്തീൻ പൗരന്മാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. സൗദിയുടെ ഉദാരമായ സമീപനത്തിന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. മൂന്നു മാസമാണ് ഉംറ തീർഥാടകർക്ക് സൗദിയിൽ തങ്ങാൻ അനുവാദമുള്ളത്. എന്നാൽ, ഫലസ്തീൻ പൗരന്മാർക്ക് ആറുമാസം വരെ തങ്ങാൻ അനുവാദം നൽകുകയാണ്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഫലസ്തീനിൽനിന്ന് ഉംറക്കെത്തിയ നിരവധി…