
ഫലസ്തീനിലെ ജനങ്ങൾക്ക് രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ
ഫലസ്തീനിലെ ജനങ്ങൾക്ക് രണ്ട്കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശം. ഫലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക. പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നതെന്ന് യു.എ.ഇ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവൻ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന്…