പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം; ഹൈബി ഈഡൻ എം.പിക്കും 3 എം എൽ എമാർക്കും എതിരെ കേസ്

പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിൽ ജനപ്രതിനിധികളടക്കുമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് കേസിൽ ഒന്നാംപ്രതി. ഹൈബി ഈഡൻ എംപിയെയും മൂന്ന് എംഎൽഎമാരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന 70 പേർക്കെതിരെയും കേസെടുത്തു. ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്….

Read More

യൂസ്‌ഡ് കാർ തട്ടിപ്പ്; കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതി: ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

പരാതി കൊടുത്തിട്ടും കേസെടുക്കാത്തതിനും അന്വേഷണം നടത്താത്തതിനും പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലാരിവട്ടം ഇൻസ്പെക്ടർ ജോസഫ് സാജനെയാണ് സസ്പെൻഡ് ചെയ്തത്. യൂസ്‌ഡ് കാർ തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ ജോസഫ് സാജൻ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഇൻസ്പെക്ടർ ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി ഡിസിപി വിലയിരുത്തി. എ.ബി. കാർസ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജോസഫ് സാജൻ കേസ് റജിസ്റ്റര്‍ ‍ചെയ്തില്ല….

Read More

പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണം; അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി

കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്….

Read More