പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ്  വിജയത്തിന്റെ സൂചനയാണ്; പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെ സുധാകരൻ

പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയിൽ 3 തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ സുധാകരൻ പറഞ്ഞു. പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ്  വിജയത്തിന്റെ സൂചനയാണ്. 6000 വോട്ടുകൾ യുഡിഎഫ്  ചേർത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ കേരളത്തിന്‌ സഹായം നൽകാമെന്ന് പ്രധാനമന്ത്രി വയനാട്ടിൽ വന്ന് പറഞ്ഞതാണ്. കാൽ പൈസ കൊടുത്തോയെന്നും സുധാകരൻ ചോദിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്ര- സംസ്ഥാന…

Read More

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും

ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് എത്തും. രണ്ടു ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിൽ ആകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്കുശേഷം മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ മണ്ഡലത്തിൽ ആവേശം വിതയ്ക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ വരവ്. മുഖ്യമന്ത്രിയെത്തുന്നതോടെ യുഡിഎഫ്, എൻ.ഡി.എ മുന്നണികൾക്കെതിരായ രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നുണ്ട്….

Read More

‘കേരളത്തോടുളള ക്രൂരമായ അവ​ഗണനയ്ക്കുള്ള തിരിച്ചടി പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് നൽകും’; എം ബി രാജേഷ്

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. കേരളത്തോടുളള ക്രൂരമായ അവ​ഗണനയ്ക്കുള്ള തിരിച്ചടി പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് നൽകുമെന്ന് എംബി രാജേഷ് പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാൻ കേന്ദ്രം കാത്തിരിക്കുകയായിരുന്നു. കേന്ദ്രം പിന്നിൽ നിന്ന് കുത്തുമ്പോൾ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് എന്നും എംബി രാജേഷ് പറഞ്ഞു. സർക്കാർ രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും നോക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി. വയനാടിനുള്ള കേന്ദ്രത്തിന്‍റെ ദുരന്ത സഹായം ഇനിയും വൈകുമെന്ന വിവരമാണ് പുറത്തുവരുന്നത്. കേരളത്തിന്…

Read More

സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു; ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ല: വി.ഡി സതീശൻ

ഇ.പി ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജൻ സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടും കാര്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു. പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്. സരിനെ പറ്റി ഇ.പി പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണെന്ന് വ്യക്തമാക്കിയ സതീശൻ സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സി പി എമ്മിനകത്ത് അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇപി അക്കാര്യം തുറന്നുപറഞ്ഞെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.  ജയരാജന്റെ പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ…

Read More

ആത്മകഥാ വിവാദങ്ങൾക്കിടെ ഇ.പി ഇന്ന് പാലക്കാട് എത്തും; തെരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുക്കും

ആത്മകഥാ വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ ഇന്ന് പാലക്കാട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സരിനായി വോട്ട് അഭ്യർത്ഥിക്കും. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിൽ ഉണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു ഈ പരാമർശം. ഇപിയുടെ പരാമർശം പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇ പി ജയരാജനെ…

Read More

നിർണായക നീക്കവുമായി ഇ.പി ജയരാജൻ ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ.പി നാളെ പാലക്കാട് എത്തും

ആത്മകഥാ വിവാദം കത്തിനിൽക്കെ ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഐഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. സിപിഐഎം നിർദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്. ആത്മകഥ തൻ്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎമ്മിൻ്റെ നി‍ര്‍ണായക നീക്കം. 

Read More

പാലക്കാട്ടെ കള്ളപ്പണ ആരോപണം ; സിപിഐഎമ്മിൻ്റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് പാലക്കാട് എസ്പി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഐഎമ്മിൻ്റെ പരാതിയിൽ കേസെടുത്തില്ലെന്ന് പാലക്കാട് എസ്‌പി ആനന്ദ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എസ്‌പി വ്യക്തമാക്കി. എന്നാൽ താൻ നൽകിയ പരാതിയിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റ‍ർ ചെയ്യേണ്ടതില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നിലപാടെടുത്തു. പാലക്കാട് ഹോട്ടൽ കേന്ദ്രീകരിച്ച കള്ളപ്പണ പരിശോധന, സംഘർഷം സംബന്ധിച്ച് കളക്ടർ കൈമാറിയ പരാതിയും, സിപിഐഎം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുമെല്ലാം ഒരുമിച്ചാണ് പരിശോധിക്കുന്നതെന്നും…

Read More

ബാഗ് വിവാദം അടഞ്ഞ അധ്യായമല്ല ; പാലക്കാട് വോട്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

ബാഗ് വിവാദം എൽഡിഎഫിന് വോട്ട് ആകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബാഗ് വിഷയം ഉപേക്ഷിക്കേണ്ടതല്ലെന്നും അടഞ്ഞ അധ്യായമല്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാട്. അതല്ലാത്ത ഒരു അഭിപ്രായ പ്രകടനവും പാർട്ടിയുടേതല്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ കൃഷ്ണദാസിന് ഭിന്നാഭിപ്രായമാണുള്ളത്. ഇതിനോടുള്ള ചോദ്യത്തോടായിരുന്നു എംവി ​ഗോവിന്ദൻ്റെ പ്രതികരണം. ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ല. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. നീല ബാഗും ചുവന്ന ബാഗും എല്ലാം…

Read More

പാലക്കാട്ടെ പാതിരാ റെയ്ഡ് ; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ

പാലക്കാട്ടെ പാതിരാ റെയ്ഡിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. സ്ത്രീത്വത്തെ അപമാനിച്ചിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ഷാനിമോൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണ്. കേസ് എടുത്തില്ലെങ്കിൽ അങ്ങനെ വിട്ട് കൊടുക്കില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ പോലും ചോദ്യം ചെയ്ത ഇത്രയും വലിയ സംഭവമുണ്ടായിട്ടും രാജ്യത്തെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് കേരള പൊലീസ് ആ…

Read More

പാലക്കാട്ടെ പാതിരാ റെയ്ഡ് ; സിപിഐഎം നൽകിയ പരാതിയിൽ പ്രത്യേകം കേസ് എടുത്തേക്കില്ല

പാലക്കാട്ടെ കള്ളപ്പണ പരിശോധനയിൽ സിപിഐഎം നൽകിയ പരാതിയിൽ പ്രത്യേകം കേസെടുത്തേക്കില്ല. നിലവിൽ കെപിഎം ഹോട്ടൽ മാനേജരുടെ പരാതിയിൽ എടുത്ത കേസിനൊപ്പം സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നൽകിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത. ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും. അതേസമയം, ട്രോളി വിവാദം അനാവശ്യമാണെന്നും അതല്ല ചർച്ച ചെയ്യേണ്ടതെന്നുമുള്ള സംസ്ഥാന സമിതി അംഗം എൻഎൻ കൃഷ്ണദാസിന്റെ തുറന്നുപറച്ചിൽ കൂടുതൽ വിവാദമാക്കേണ്ട എന്നാണ് സിപിഎം തീരുമാനം. 

Read More