‘എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണം’; പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്.എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് ചുമതല തന്നില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്.ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പലാക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല.അത് ചർച്ച ചെയ്യാൻ പോലും പാടില്ല.എല്ലാവരെയും…

Read More

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സമാന്തര കൺവെൻഷൻ ; സിപിഐഎം വിമതരോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയില്ല , ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സമാന്തര കൺവൻഷൻ ചേർന്ന സി.പി.ഐ.എം വിമത൪ക്കെതിരെ നടപടി ഉടനെന്ന്പാ൪ട്ടി ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സതീഷ്, വി.ശാന്തകുമാർ എന്നിവർക്കെതിരായ നടപടി വൈകുന്നതിൽ ഒരുവിഭാഗം നേതാക്കൾ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി. വിമത൪ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാവും. വിമത൪ ചെയ്യുന്നത് ഗുരുതരമായ തെറ്റെന്നും വിമത൪ക്ക് തെറ്റ് തിരുതാൻ പരമാവധി അവസരം നൽകിയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ചിറ്റൂ൪ ഏരിയ സമ്മേളനത്തിൽ മറുപടി പ്രസംഗത്തിലാണ് ജില്ലാ സെക്രട്ടറിയുടെ…

Read More

പാലക്കാട് , ചേലക്കര മണ്ഡലങ്ങളിലെ പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ; സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കർ

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഐഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിലും ത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുൽ മാങ്കുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയാകുന്നത്. അതേസമയം യുആര്‍ പ്രദീപ് എംഎല്‍എ യാകുന്നത് രണ്ടാം തവണയാണ്. നിയമസഭ ഹാളിൽ നടന്ന ലളിതമായ…

Read More

ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ല; കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല. നയംമാറ്റം വന്നാൽ എല്ലാവരെയും സ്വീകരിക്കും. പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അത് മാറ്റത്തിന്‍റെ  സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേത്വത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷയും ദേശീയ കൗണ്‍സില്‍ അംഗം എന്‍ നടരാജനും രംഗത്തെത്തിയിരുന്നു. വി കെ ശ്രീകണ്ഠന്‍ എംപിയും ഡിസിസി പ്രസിഡന്‍റും ബിജെപി കൗണ്‍സിലര്‍മാരെ…

Read More

പാലക്കാട്ടെ ബിജെപിയുടെ തോൽവി ; പാർട്ടിക്കുള്ളിൽ ആസൂത്രിത വിമത നീക്കമെന്ന് കേന്ദ്ര നേതൃത്വത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ

പാലക്കാട്ടെ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ ആസൂത്രിതമായ വിമത നീക്കമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. ബിജെപി വിമതർ ഒരു കോൺഗ്രസ്‌ എം.പിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടെന്നാണ് കണ്ടെത്തൽ. മലബാറിലെ സംസ്ഥാന നേതാവ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ റിപ്പോർട്ട്‌ കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് കൈമാറുകയും ചെയ്തു. പാലക്കാട്ടെ തോൽ‌വിയിൽ അന്വേഷണവും നടപടിയും വേണമെന്ന സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ആവശ്യത്തെ ഗൗരവസ്വഭാവത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി പാലക്കാട്ടെ 40 വിമത…

Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥി നിർണയം പാളിച്ച സംഭവിച്ചുവെന്ന് പാലക്കാട് നഗരസഭാ ചെയർപേഴ്സൺ

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി . സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്ന് പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ പറഞ്ഞു. സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കരുതെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരൻ പറഞ്ഞു. അതേസമയം പാർട്ടി വോട്ടുകൾക്ക് പുറമെ ഉള്ള വോട്ടുകൾ തനിക്ക് ലഭിച്ചില്ലെന്ന് സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. നമുക്ക് ജനങ്ങളോട് വോട്ട് ചോദിക്കാനല്ലേ പറ്റൂ..ജനങ്ങളല്ലേ വോട്ട് തരേണ്ടത്. ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം…

Read More

“നാണക്കേടിൽ നിന്ന് കൈപിടിച്ചുയർത്തി”; പാലക്കാട് ബിജെപിയുടെ രക്ഷാധികാരിയായത് വി.ഡി സതീശനെന്ന് മന്ത്രി റിയാസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രക്ഷാധികാരി ആയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന പ്രതിപക്ഷ നേതാവിന്റെ  പ്രസ്താവനയാണ് ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്നും ബിജെപിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന വോട്ടുകൾ സതീശന്റെ പ്രസ്താവന വഴി അവർക്ക് ലഭിച്ചുവെന്നും റിയാസ് പറ‌ഞ്ഞു. അല്ലായിരുന്നെങ്കിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നാണക്കേടിൽ നിന്നും ബിജെപിയെ കൈപിടിച്ച് രക്ഷപ്പെടുത്തിയത് പ്രതിപക്ഷ നേതാവാണ്. ബിജെപിക്ക് ഓക്സിജൻ നൽകുകയായിരുന്നു അദ്ദേഹം. ഒരേസമയം ഇരു…

Read More

പാലക്കാട്ടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ല; സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്, ആസ്തി പരിശോധിക്കാം: പ്രതികരിച്ച് സി. കൃഷ്ണകുമാ‍ർ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാ‍ർ. ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും സി കൃഷ്ണകുമാർ പ്രതികരിച്ചു. സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇം​ഗ്ലീഷിലാണ് നൽകിയത്. എൻ ശിവരാജന്‍ കണ്ടുകാണില്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ സി കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു. 

Read More

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറി; തോല്‍വിയുടെ ഉത്തരവാദി കെ സുരേന്ദ്രനെന്ന് എന്‍ ശിവരാജൻ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെതിരേയും വിമർശനവുമായി ദേശീയ കൗൺസിൽ അം​ഗം എൻ ശിവരാജൻ രം​ഗത്തെത്തി. തോൽവിയിൽ നേതൃത്വത്തിന്റെ വിലയിരുത്തലുകൾ തള്ളിയാണ് ശിവരാജൻ്റെ വിമർശനം. തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗൺസിലർമാരുടെ തലയിൽ കെട്ടി വെക്കേണ്ട. പ്രഭാരി രഘു നാഥ് എസി മുറിയിൽ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണം എന്ന് 6 മാസം മുൻപ് ആവശ്യപ്പെട്ടിരുന്നു….

Read More

പാലക്കാട്ടേത് സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലത്; ‌മഹാരാഷ്ട്രയിലേത് പറയാമെന്ന് വി മുരളീധരൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ ബി.ജെ.പി. നേതാവ് വി. മുരളീധരന്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘കഴിഞ്ഞ മൂന്നുമാസമായി മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചത്. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും പ്രചാരണത്തിന് പോയി എന്നതല്ലാതെ വിശദാംശങ്ങളൊന്നും എനിക്കറിയില്ല. അതുകൊണ്ട് ആ കാര്യങ്ങളൊക്കെ സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാകും…

Read More