പാലക്കാട് മണ്ണാർക്കാട് കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹോദരികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹോദരികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. അപകടത്തിൽ മരിച്ച റമീഷ, റിൻഷി എന്നിവരുടെ മൃതദേഹങ്ങൾ കോട്ടോപ്പാടം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. നഷീദയുടെ ഖബറടക്കം തച്ചനാട്ടുകര പാറമ്മൽ ജുമാമസ്ജിദിലാണ് നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കാണ് അപകടം നടന്നത്. അപകടം നടന്നതിന് ശേഷം ഇവരെ പാലക്കാട് മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കുടുംബ വീട്ടിലേക്ക്…

Read More

ഗാർഹിക പീഡനം; യുവതി ആത്മഹത്യ ചെയ്തു, ഭർത്താവും മാതാവും അറസ്റ്റിൽ

പാലക്കാട് പട്ടാമ്പിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റിലായി. ഇക്കഴിഞ്ഞ ആഗസ്റ്റ് 25 നാണ് അഞ്ജന എന്ന യുവതി വല്ലപ്പുഴയിലെ ഭര്‍തൃവീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സ തുടരുന്നതിനിടെ 29ന് പുലര്‍ച്ചെ അഞ്ജന മരിച്ചു. ഭര്‍ത്താവും ഭര്‍തൃ മാതാവും തന്നെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് അഞ്ജന തന്റെ വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. അഞ്ജനയുടെ ആത്മഹത്യ സംബന്ധിച്ച് അച്ഛനാണ് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് എ ആര്‍ ബാബു,ഭര്‍തൃ മാതാവ് സുജാത…

Read More

കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു; സംഭവം പാലക്കാട് മണ്ണാർക്കാട്

കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്താണ് സഹോദരികൾ മുങ്ങി മരിച്ചത്. . റിൻഷി (18), നാഷിദ (26), റംഷീന (23) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. അതിഥി തൊഴിലാളികളാണ് ഇവരെ പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്സ് വരുന്നതിന് മുന്‍പേ ഇവരെ അതിഥി തൊഴിലാളികൾ പുറത്തെത്തിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മൂന്ന് പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

Read More

പാലക്കാട് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി; രണ്ട് മാസം പഴക്കമെന്ന് നിഗമനം

പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ഇന്നലെ വൈകീട്ടാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. കൊല്ലങ്കോട് പൊലീസെത്തി പരിശോധന നടത്തി . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി

Read More

പാലക്കാട് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

പാലക്കാട് ചെർപ്പുളശേരിയിൽ മിന്നൽ ചുഴലി അടിച്ച് വീശിയതിനെ തുടർന്ന് വ്യാപക നഷ്ടം. 15 ഓളം വീടുകൾ ഭാഗികമായി തകർന്നു. 20 വൈദ്യുതി പോസ്റ്റുകളും മരം വീണ് തകർന്നിട്ടുണ്ട്. എന്നാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് വൈദ്യുതി പൂർണമായും വിഛേദിക്കപ്പെട്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ചെർപ്പുളശേരി ചളവറ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്.മൂന്ന് മിനിറ്റോളം ചുഴലിക്കാറ്റ് ആഞ്ഞുവീശി. ചളവറ പാലാട്ടുപടിയിലാണ് വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണത്. വനംവകുപ്പിന്റെ കീഴിലുള്ള കൂറ്റൻ തേക്ക് മരങ്ങളും കടപുഴകി…

Read More

പാലക്കാട് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

പാലക്കാട് ചെർപ്പുളശേരിയിൽ മിന്നൽ ചുഴലി അടിച്ച് വീശിയതിനെ തുടർന്ന് വ്യാപക നഷ്ടം. 15 ഓളം വീടുകൾ ഭാഗികമായി തകർന്നു. 20 വൈദ്യുതി പോസ്റ്റുകളും മരം വീണ് തകർന്നിട്ടുണ്ട്. എന്നാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് വൈദ്യുതി പൂർണമായും വിഛേദിക്കപ്പെട്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ചെർപ്പുളശേരി ചളവറ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്.മൂന്ന് മിനിറ്റോളം ചുഴലിക്കാറ്റ് ആഞ്ഞുവീശി. ചളവറ പാലാട്ടുപടിയിലാണ് വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണത്. വനംവകുപ്പിന്റെ കീഴിലുള്ള കൂറ്റൻ തേക്ക് മരങ്ങളും കടപുഴകി…

Read More

അർജുൻ ആയങ്കിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും; ചിറ്റൂർ സബ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും

പാലക്കാട് മീനാക്ഷിപുരത്ത് വച്ച് സ്വര്‍ണ വ്യാപാരിയെ ആക്രമിക്കുകയും 75 പവൻ സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അർജുൻ ആയങ്കിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് ആയങ്കയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. ചിറ്റൂർ സബ് കോടതിയിലാണ് മീനാക്ഷിപുരം പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. കവർച്ചയ്ക്ക് സഹായം നൽകിയ കൂടുതൽ പേരെ കണ്ടെത്തി ചോദ്യം ചെയ്യാനും പൊലീസ് തയ്യാറെടുക്കകയാണ്. കേസിൽ…

Read More

സ്വർണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസ്; മുഖ്യപ്രതി അർജുൻ ആയങ്കി പിടിയിൽ

സ്വര്‍ണവ്യാപാരിയെ ആക്രമിക്കുകയും പണം തട്ടുകയും ചെയ്ത കേസിലാണ് അര്‍ജുന്‍ ആയങ്കി പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ അർജുനെ പുനെയില്‍ നിന്നാണ് മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. പാലക്കാട് മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കേസില്‍ നേരത്തെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് കേസിലെ മുഖ്യ പ്രതിയെ അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. എഴുപത്തി അഞ്ച് പവന്‍ സ്വര്‍ണം, ഇരുപത്തി…

Read More

കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും വിള്ളൽ; സിമന്റ് മിശ്രിതം ഒഴിച്ച് വിള്ളല്‍ അടച്ച് ജീവനക്കാർ

സംഭവം അറിഞ്ഞ് ആളുകൾ സ്ഥലത്തെത്തും മുമ്പേ ജീവനക്കാര്‍ സിമന്റ് മിശ്രിതം ഒഴിച്ച് വിള്ളല്‍ അടച്ചു. നിലവിൽ വാഹനങ്ങൾ കടത്തിവിടുന്ന തൃശൂർ- പാലക്കാട് പാതയിലെ സംരക്ഷണ ഭിത്തിയിലാണ് പുതിയ വിള്ളൽ കണ്ടെത്തിയത്. നേരത്തെ തൃശ്ശൂര്‍ പാതയിലെ പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്തതിനെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് പാലക്കാട് പാതയിലൂടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇപ്പോള്‍ ഈ ഭാഗത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ വീണതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും. ഇന്നലെ കണ്ട സംരക്ഷണ ഭിത്തിയിലെ വിള്ളൽ…

Read More

പാലക്കാട് വാഹനാപകടത്തിൽ നവവധു മരിച്ചു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

പാലക്കാട് പുതുശേരിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു . അപകടത്തിൽ കണ്ണന്നൂർ പുതുക്കോട് സ്വദേശിയും നവവധുവുമായ അനീഷയാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിനെ ഗുരുതര പരുക്കുകളോടെ പാലക്കാടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെന്മാറയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് പോയി കോയമ്പത്തൂരിലുള്ള ഷക്കീറിന്റെ വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ജൂൺ നാലിനായിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞത്. 

Read More