പാലക്കാട് പുലി ഇറങ്ങി; പശുവിനെ കൊന്നു

പാലക്കാട് ധോണി മൂലപ്പാടത്ത് പുലി ഇറങ്ങിയതായി നാട്ടുകാർ. മൂലപ്പാടത്ത് ഷംസുദ്ധീന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രഥമിക സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദ്യം വിവരമറിയിച്ചു എങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും വനംവകുപ്പ് വേണ്ട നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൂട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. നേരത്തെയും ധോണിയിൽ പുലിയും ആനയും ഇറങ്ങിയിരുന്നു. വന്യമൃഗങ്ങൾ…

Read More

പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു: അപകടത്തിൽ സുഹൃത്തുക്കൾ മരിച്ചു

പാലക്കാട് കൊടുവായൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ വെമ്പല്ലൂർ എരട്ടോട് സ്വദേശി രതീഷ്(22), കണ്ണന്നൂർ അമ്പാട് സ്വദേശി മിഥുന്‍ (19) എന്നിവരാണ് മരിച്ചത്. കൊടുവായൂർ – കാക്കയൂർ റോഡിൽ കാർഗിൽ ബസ് സ്റ്റോപ്പിനു സമീപം വെള്ളിയാഴ്ച രാത്രി 10.15-നാണ് അപകടം.

Read More

കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസിന്റെ ശിക്ഷ ഇന്ന് വിധിക്കും

ഐസിസ് മാതൃകയില്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിന്റെ ശിക്ഷ കൊച്ചി എൻ.ഐ.എ കോടതി ഇന്ന് വിധിക്കും. ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര ആസൂത്രണംചെയ്ത നാഷണല്‍ തൗഹീത് ജമാഅത്ത് നേതാവ് സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേറാക്രമണത്തിന് റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Read More

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. പാലക്കാട് കൂട്ട്പാതയിലാണ് സംഭവം. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. അച്ഛൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് കു‌ഞ്ഞിനെ മറ്റൊരാൾക്ക് നൽകി അമ്മ കടന്നുകളഞ്ഞത്. എന്നാൽ ഇവരെ കണ്ടെത്താനായിട്ടില്ല. 

Read More

മദ്യപിക്കുന്നതിനിടെ തർക്കം; സുഹൃത്തിന്റെ കുത്തേറ്റയാൾ മരിച്ചു

പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് കണ്ണനെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലായി പാളയത്ത് വൈകീട്ടാണ് സംഭവം. മദ്യപിക്കുന്നതിനെയുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടെ കത്തിക്കുത്തേറ്റാണ് മരണം സംഭവിച്ചത്. സംഭവ സ്ഥലത്തിയ പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Read More

പാലക്കാട് ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തൽക്ഷണം മരിച്ചു. ഭർത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് പേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിലാണ് സംഭവം.റെയിൽവെ ട്രാക്കിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.മരിച്ച രണ്ട് പേരും പുരുഷന്മാരാണെന്ന് സ്ഥിരീകരിച്ചു.അതിഥി തൊഴിലാളികളാണ് ഇവരെന്നും പൊലീസ് പറയുന്നു. എന്നാൽ രണ്ട് പേരുടെയും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചതാവാമെന്നാണ് ആർപിഎഫിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം രണ്ട് മൃതദേഹങ്ങളും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

പാലക്കാട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; പ്രതികൾ അറസ്റ്റിൽ

പാലക്കാട് കണ്ണനൂരിൽ കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മാത്തൂർ സ്വദേശികളായ നാല് പേരാണ് അറസ്റ്റിലായത്. ദിനേശ്, ​ഗണേശൻ, സിദിൽ, സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിനിടയിൽ ​ഗണേശൻ, ദിനേശൻ എന്നിവർക്കും പരിക്കേറ്റിരുന്നു. സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതികൾ പറയുന്നത്. ഇക്കാര്യം പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയായ ​ഗണേശന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന 13 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ 10.30…

Read More

എൻ എസ് എസിന് തിരിച്ചടി; പാലക്കാട് ചാത്തൻകുളങ്ങര ക്ഷേത്രഭൂമി ക്ഷേത്രം ദേവസ്വത്തിന് വിട്ട് നൽകണം, ഹൈക്കോടതി

പാലക്കാട് അകത്തേത്തറ ചാത്തൻകുളങ്ങര ക്ഷേത്രഭൂമി ക്ഷേത്രം ദേവസ്വത്തിന് വിട്ട് നൽകണമെന്ന് ഹൈക്കോടതി.വർഷങ്ങളായി എൻഎസ്എസ് പാട്ടഭൂമിയായി കൈവശം വെച്ചിരിക്കുന്ന ഭൂമി ചാത്തൻകുളങ്ങര ദേവസ്വത്തിന് വിട്ട് നൽകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്‍റെ ഉത്തരവ്.50 ഏക്കർ ഭൂമി 1969 മുതൽ എൻഎസ്എസ്സിന് 36 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു. പാട്ടകാലാവധി കഴിഞ്ഞിട്ടും ക്ഷേത്രഭൂമി വിട്ട് നൽകിയിരുന്നില്ല. പാലക്കാട് ജില്ല കോടതി എൻ എസ് എസ്സിന് നൽകിയ അനുകൂല ഉത്തരവ് ചോദ്യം ചെയ്താണ് ദേവസ്വം 2017ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭൂപരിഷ്കരണ നിയമത്തിന്‍റെ വ്യവസ്ഥതകളിലെ ആനുകൂല്യം…

Read More

പാലക്കാട് നാലു വയസുകാരനെ പിതൃസഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട് നാലു വയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മധുസൂദനന്റെ സഹോദരൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തിദാസ് ആണ് കൃത്യം നടത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. രാത്രി മധുസൂദനന്റെ അമ്മയ്ക്കു സുഖമില്ലാത്തതിനെ തുടർന്ന് വീട്ടിലുള്ളവരെല്ലാം ആശുപത്രിയിൽ പോയതായിരുന്നു. ഈ സമയത്ത് ഋത്വികിനെയും ബാലകൃഷ്ണന്റെ മകളെയും ഉറങ്ങാനായി വീട്ടിലാക്കി. ഈ സമയത്ത് ദീപ്തിദാസ് ആണു വീട്ടിലുണ്ടായിരുന്നത്. രാത്രി പത്തോടെ ഇവർ തിരിച്ചെത്തിയപ്പോൾ വീടിന്റെ…

Read More