അധ്യാപകരെ ഉടൻ ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറങ്ങി; പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജിൽ അധ്യാപകരെ ഉടൻ ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. ഒരു മാസത്തിനുള്ളിൽ മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയറ്റർ, ഐപി സംവിധാനങ്ങൾ എന്നിവ സജ്ജമാക്കുമെന്ന് നിയുക്ത എംപി കെ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എസ്എഫ്ഐ, വിദ്യാർത്ഥി ഐക്യവേദി എന്നിവരുടെ നേതൃത്വത്തിൽ ആറ് ദിവസമായി വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലായിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കഴിഞ്ഞദിവസം…

Read More

തൃശ്ശൂരും പാലക്കാടും നേരിയ ഭൂചലനം

തൃശ്ശൂരിൽ വീണ്ടും നേരിയ ഭൂചലനം. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പുലർച്ചെ 3.55ന് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലും ഇന്ന് പുലർച്ചെ ഭൂചലനമുണ്ടായി. തൃത്താല, തിരുമിറ്റക്കോട്, ആനക്കര എന്നിവിടങ്ങളിലാണ് പ്രകന്പനം ഉണ്ടായത്.

Read More

പാലക്കാടും തൃശൂരും നേരിയ ഭൂചലനം; വീടുകളുടെ ജനൽചില്ലുകൾ ഇളകി

തൃശൂരും പാലക്കാടും ഭൂചലനം. തൃശൂര്‍ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

Read More

യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ

ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും എ തങ്കപ്പൻ ആരോപിച്ചു. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആകെ കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പൻ പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കില്ലെന്നായിരുന്നു ഡിസിസിയുടെ ആരോപണത്തില്‍ രമ്യാ ഹരിദാസിന്‍റെ മറുപടി. പറയാനുളളത്…

Read More

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതവും ആന്തരിക രക്ത സ്രാവവും മൂലം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് വനംവകുപ്പ് പിടികൂടിയ പുലിയുടെ മരണ കാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും മൂലമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. കമ്പിവേലിയിൽ കുടുങ്ങിയത് ആന്തരിക രക്തസ്രാവത്തിന് കാരണമായി. ഇന്നലെയാണ് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ പുലി കുടുങ്ങിയത്. തുടർന്ന് പാലക്കാട് നിന്നുള്ള വനം വകുപ്പിന്റെ സംഘമെത്തി മയക്ക് വെടി വെച്ചാണ് പുലിയെ കൂട്ടിലാക്കിയത്.ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടിവെച്ച് പുലിയെ പിടികൂടിയിരുന്നത്. എന്നാൽ വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ പുലി ചത്ത് പോവുകയായിരുന്നു. പുലി കമ്പിവേലിയില്‍…

Read More

കൊല്ലങ്കോട് കമ്പിവേലിയിൽ പുലി കുടുങ്ങി; പ്രദേശത്ത് ആശങ്ക

കൊല്ലങ്കോട് വാഴപ്പുഴയിൽ പുലി കമ്പിവേലിയിൽ കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഏവരും അറിയുന്നത്. പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുലി വേലിയിൽ കുടുങ്ങിയ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ വനംവകുപ്പ് സ്ഥലത്തെത്തി. നന്നായൊന്ന് കുതറിയാൽ ഒരുപക്ഷേ പുലിക്ക് ഈ കുടുക്കിൽ നിന്ന് രക്ഷപ്പെടാം. ഇങ്ങനെ പുലി രക്ഷപ്പെട്ടാൽ അത് അപകടമാണ്. ഈ ആശങ്കയും പ്രദേശത്ത് നിലവിലുണ്ട്. പുലിയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക്…

Read More

സാമ്പത്തിക പ്രതിസന്ധി , ഫൈനാൻസുകാരുടെ ഭീഷണി ; പാലക്കാട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കിണാശ്ശേരി സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്. ശിവദാസന് ഫൈനാൻസുകാരുടെ ഭീഷണി നിരന്തരം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ശിവദാസൻ ജീവനൊടുക്കുന്നതിന് അരമണിക്കൂർ മുൻപും വീട്ടിൽ ഫിനാൻസുകാർ എത്തിയിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതിൽ മനം നൊന്താണ് ശിവദാസൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവദാസന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി…

Read More

പാലക്കാട് കോഴിഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

പാലക്കാട്, മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ രാത്രിയാണ് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട സർക്യൂട്ട് മൂലമാണ് അഗ്നിബാധയുണ്ടായതെന്നാണ് ഫയർഫോഴ്സ് നൽകുന്ന വിവരം. ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തമുണ്ടായത് രാത്രിയിലായതിനാൽ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടെത്തിയ തൊഴിലാളികൾ ഫയർഫോഴ്‍സിൽ വിവരം അറിയിക്കുകയായിരുന്നു. ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് തീയണയ്ക്കാനായത്.  

Read More

താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

ജില്ലയില്‍ ഇനിയും താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിപ്പ്. യെല്ലോ അലര്‍ട്ടാണ് നിലവില്‍ ജില്ലയിലുള്ളത്. 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയ് 6 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ 2- 4°C വരെ താപനില ഉയരാനാണ് സാധ്യത. ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ ഒന്നും പാടില്ല….

Read More

പാലക്കാട് ഓട്ടോ പാർക്കിംഗിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; പത്ത് പേർക്ക് പരിക്ക്

പാലക്കാട് ഓട്ടോ പാർക്കിംഗിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ പത്ത് പേർക്ക് പരിക്ക്. മേട്ടുപ്പാറയിലാണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ, സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജിഷ്ണു, ജീവൻ, കുമാരന്റെ മകൻ കാർത്തി, അയൽവാസികളായ രമേശ്, രതീഷ്, പിതാവ് സുബ്രഹ്‌മണ്യം, സഹോദരി തങ്കം എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇത് ചോദ്യം ചെയ്യാനായി രമേശും രതീഷും അടക്കമുള്ളവർ കുമാരന്റെ വീട്ടിലെത്തി. പിന്നാലെ തർക്കം കൈയാങ്കളിയിലെത്തി. അടിപിടിക്കിടെ കുമാരനും വീട്ടുകാർക്കും പരിക്കേറ്റു. കുമാരന്റെ കഴുത്തിനാണ് വെട്ടേറ്റത്….

Read More