പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാ‍ർത്ഥികൾ തോൽക്കും, സ്ഥാനാർഥിയെ നിർത്തിയേക്കും; പി വി അൻവർ

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ചേക്കുമെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു. നല്ല സ്ഥാനാർഥിയെ കിട്ടിയാൽ രണ്ടുമണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും നമ്മുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും പാലക്കാടും ചേലക്കരയും ഗൗരവത്തിൽ കാണുമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് തന്‍റെ ഡിഎംകെ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്നമില്ലെന്നും നേതാക്കളെ നേതാക്കൾ ആക്കുന്നത് ഈ നാട്ടിലെ ജനങ്ങൾ ആണെന്നും അൻവർ പറഞ്ഞു. ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്മെന്റ് എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും…

Read More

പാലക്കാട് ശോഭയോ?; സ്ഥാനാർത്ഥി ആക്കണമെന്ന് നഗരത്തിൽ ഫ്‌ലക്‌സ് ബോർഡുകൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ ചർച്ചകൾ സജീവമാകുന്നു. ശോഭ സുരേന്ദ്രൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ ശോഭ സുരേന്ദ്രന് വേണ്ടി പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം. നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ വെച്ചിട്ടുണ്ട്. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺഗ്രസിലും സിപിഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ചർച്ച സജീവമാണ്. ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎമ്മിൽ ആലോചന. ഇന്ന് ചേർന്ന ജില്ലാ…

Read More

പി. ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കും

മുൻ എംഎൽഎ പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കും. പാലക്കാട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പാർട്ടി നടപടി നേരിട്ടയാൾ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് വിലയിരുത്തൽ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാർട്ടി ഫണ്ട് തിരിമറിയുടെ പേരിൽ പി…

Read More

ഉപതിര‌ഞ്ഞെടുപ്പ്  രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്ന് പാലക്കാട്

ഉപതിര‌ഞ്ഞെടുപ്പിന് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ് പാലക്കാട് . പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ സമ്മേളനം ചുരുക്കി. നിയമസഭാ സമ്മേളനം ഈ മാസം 15ന് അവസാനിക്കും. മൂന്നു ദിവസത്തെ സമ്മേളനം ഒഴിവാക്കാനാണ് കാര്യോപദേശക സമിതിയുടെ തീരുമാനം. അതേസമയം നിയമസഭ ഉപതിരഞ്ഞെടുപ്പിന് പാലക്കാട് തയ്യാറെടുക്കുന്നതിനിടെ ബി.ജെ.പിയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കങ്ങളും മുറുകുന്നു. ബി.ജെ.പിക്ക് പാലക്കാട് ഇത്തവണ സാഹചര്യം അനുകൂലമാണെന്നും അതിനാൽ സംസ്ഥാന അദ്ധ്യക്ഷൻ…

Read More

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി; സഹോദരിയെ 25കാരൻ വെട്ടി പരുക്കേൽപ്പിച്ചു

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് സഹോദരൻ സഹോദരിയെ വെട്ടി പരുക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്. സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ആര്യ മരുതറോഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സ് പഠിക്കുകയാണ്.

Read More

രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രം; പാലക്കാട് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി

പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്‌. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്‌. പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി…

Read More

ആശയകുഴപ്പമില്ല, ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഉചിതനായ സ്ഥാനാർത്ഥി വരും; കെ മുരളീധരൻ

സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരൻ. മുതിർന്ന നേതാക്കളുടേയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയം. പാലക്കാട് ബിജെപിക്ക് ജയിക്കാനാവില്ലെന്നും നേതൃയോഗത്തിനു ശേഷം കെ.മുരളീധരൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തിൽ ഉപതെരഞ്ഞെടുപ്പും സ്ഥാനാർത്ഥി നിർണയവും ചർച്ചയായി. സീറ്റ് നിലനിർത്താനുള്ള തന്ത്രങ്ങളും നേതാക്കൾ പങ്കുവെച്ചു. സ്ഥാനാർത്ഥികളുടെ പേരുകൾ ഉയർത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. അതേസമയം മതിയായ ചർച്ചകളിലൂടെ ഉചിതനായ സ്ഥാനാർത്ഥിയെ തന്നെ…

Read More

‘ഇടിമുഴക്കം പോലെ വലിയ ശബ്ദം’; പാലക്കാടും മലപ്പുറത്തും പ്രകമ്പനമുണ്ടായതായി നാട്ടുകാർ

വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ പ്രകമ്പനം ഉണ്ടായി എന്ന റിപ്പോർട്ടുകൾക്കിടെ പാലക്കാട് ജില്ലയിലും സമാന പ്രകമ്പനം ഉണ്ടായതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയിൽ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോർട്ട്. ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂർ തുടങ്ങിയ മേഖലകൾ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാൽ ഈ പ്രദേശത്ത്…

Read More

വാളയാർ കേസ് നടപടികൾ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി

വാളയാർ കേസ് നടപടികൾ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിച്ചിരുന്നത്. നിലവിൽ വാളയാർ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് സിബിഐയാണ് പുനരന്വേഷിക്കുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതി ഉത്തരവ്.

Read More

പാലക്കാട് ഡിവിഷൻ വിഭജിക്കില്ല; അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് റെയിൽവെ മന്ത്രി

പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം എന്ന വാർത്തകൾ തള്ളി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം അഭ്യൂഹങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്നും മന്ത്രി വിവരിച്ചു. മന്ത്രിയാണ് പറഞ്ഞത് എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ, മന്ത്രിക്ക് എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കണം എന്നായിരുന്നു അശ്വിനി വൈഷ്ണവിൻറെ മറുപടി. ഇത്തവണ കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. യുപിഎ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുപിഎ കാലത്തേക്കാൾ…

Read More