
പ്രതിപക്ഷ നേതാവെന്ന അഹങ്കാരത്തിന് വി.ഡി സതീശൻ വില കൊടുക്കേണ്ടി വരും ; പാലക്കാട് ബിജെപി ജയിച്ചാൽ അത് തൻ്റെ തലയിലിടാൻ ശ്രമം , പി,വി അൻവർ
പ്രതിപക്ഷ നേതാവെന്ന അഹങ്കാരത്തിന് വി.ഡി സതീശൻ വിലകൊടുക്കേണ്ടിവരുമെന്ന് പി.വി അൻവർ എം.എൽ.എ. പാലക്കാട്ട് ബിജെപി ജയിച്ചാൽ തന്റെ തലയിലിടാനാണ് സതീശന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സ്ഥാനാർഥിയെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ഇപ്പോഴും ചർച്ച നടക്കുന്നുണ്ടെന്നും ബുധനാഴ്ച തീരുമാനം വരുമെന്നും അൻവർ അറിയിച്ചു. സൗകര്യമുണ്ടെങ്കിൽ തന്നെ സ്ഥാനാർഥിയെ നിർത്തുകയുള്ളൂ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയെ കെപിസിസി തീരുമാനിച്ചതല്ല. ജില്ലാ കോൺഗ്രസ് നിർദേശിച്ചത് പി. സരിനെ ആയിരുന്നു. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ വന്നത് വി.ഡി സതീശന്റെ താൽപര്യമായിരുന്നു. രാഹുൽ ഒരുനിലക്കും മണ്ഡലത്തിൽ ജയിക്കില്ല….