
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ ദുരൂഹത ; സംസ്ഥാനത്തോട് പോലും കൂടിയാലോചിച്ചില്ല , വി.കെ ശ്രീകണ്ഠൻ എം.പി
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ദുരൂഹതയെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. സംസ്ഥാനത്തോട് പോലും കൂടിയാലോചിച്ചില്ലെന്നും കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനം കർണാടകയിലെ ലോബിയെ സഹായിക്കാനെന്നും കുറ്റപ്പെടുത്തിയ ശ്രീകണ്ഠൻ, നിലവിലുള്ള തീരുമാനം മലയാളികളോട് കാണിക്കുന്ന ക്രൂരതയാണെന്നും വിമര്‍ശിച്ചു. എല്ലാ എംപിമാരെയും അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു ഡിവിഷനെ മൂന്ന് ഡിവിഷനുകൾക്ക് കീഴെ നിർത്തുന്നത് ഒഴിവാക്കി, ഏതെങ്കിലുമൊരു ഡിവിഷന് കീഴിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാലക്കാട്, മൈസുരു, കൊങ്കൺ…