പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥി നിർണയം പാളിച്ച സംഭവിച്ചുവെന്ന് പാലക്കാട് നഗരസഭാ ചെയർപേഴ്സൺ

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി . സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്ന് പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ പറഞ്ഞു. സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കരുതെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരൻ പറഞ്ഞു. അതേസമയം പാർട്ടി വോട്ടുകൾക്ക് പുറമെ ഉള്ള വോട്ടുകൾ തനിക്ക് ലഭിച്ചില്ലെന്ന് സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. നമുക്ക് ജനങ്ങളോട് വോട്ട് ചോദിക്കാനല്ലേ പറ്റൂ..ജനങ്ങളല്ലേ വോട്ട് തരേണ്ടത്. ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം…

Read More