പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി.വി അൻവർ ; രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ

ഉപതെരഞ്ഞെടുപ്പിൽ നിലപാട് മയപ്പെടുത്തിയും പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിച്ചും പി.വി അൻവർ എംഎൽഎ. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ഡിഎംകെ നിരുപാധിക പിന്തുണ നൽകുമെന്ന് പി.വി അൻവർ അറിയിച്ചു. ഫാസിസം കടന്നുവരാതിരിക്കാനാണ് രാഹുലിനെ പിന്തുണക്കുന്നതെന്നും അൻവർ വ്യക്തമാക്കി. പാലക്കാട് നടന്ന ഡിഎംകെ സ്ഥാനാർഥി മിൻ‍ഹാജിന്റെ റോഡ്ഷോയ്ക്കു ശേഷം നടന്ന പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ. രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകാൻ ഇന്നു ചേർന്ന ഡിഎംകെ യോഗത്തിൽ തീരുമാനിച്ചു. അത് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല….

Read More