‘ഈ വീരാരാധനയൊക്കെ എത്ര ദിവസം ഉണ്ടാവും?’, മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ?; സന്ദീപ് വാര്യരോട് അതൃപ്തി പ്രകടിപ്പിച്ച് കെ. സുരേന്ദ്രൻ

ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് പാർട്ടിയിൽനിന്ന് അപമാനം നേരിട്ടെന്നതടക്കമുള്ള സന്ദീപിന്റെ വാക്കുകളിൽ സുരേന്ദ്രൻ അതൃപ്തി പ്രകടിപ്പിച്ചു. കാത്തിരുന്ന് കാണാം എന്നായിരുന്നു ഇതേക്കുറിച്ച് കെ.സുരേന്ദ്രൻ പ്രതികരിച്ചത്. നേതൃത്വത്തിനെതിരായ വിമർശനത്തിൽ സന്ദീപിനെതിരെ ധൃതിവെച്ച് നടപടിയില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. കാത്തിരുന്ന് കാണൂ എന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ വിവാദം പാർട്ടിക്ക് തിരിച്ചടിയാകില്ലെന്നും പറഞ്ഞു. വീട്ടിലെ മരണകാര്യങ്ങൾ വരെ മാധ്യമങ്ങളിലൂടെ പുറത്തുപറയുന്നു….

Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി ഈ മാസം 20ലേക്ക് മാറ്റി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. അതേസമയം ചേലക്കരയിലേയും വയനാട്ടിലേയും വോട്ടെടുപ്പ് തീയതിയില്‍ മാറ്റമില്ല. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീയതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ അടക്കം 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്. കേരളത്തിന് പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ്…

Read More

സന്ദീപ് സഹപ്രവർത്തകൻ, സംസാരിച്ച് പരിഹാരം കാണുമെന്ന് സി കൃഷ്ണകുമാർ, പോസ്റ്റ് കണ്ടില്ലെന്ന് സുരേന്ദ്രൻ, പാർട്ടി പരിശോധിക്കും

സന്ദീപ് വാര്യരുമായി സംസാരിച്ച് പരിഹാരം കാണുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ‘സന്ദീപിന് മാനസിക വിഷമം ഉണ്ടായിട്ടുള്ള കാര്യങ്ങളുണ്ടെങ്കിൽ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണും. സഹപ്രവർത്തകന് മാനസിക വിഷമമുണ്ടായാൽ ഇടപെടേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായാൽ അതും പരിഹരിക്കുമെന്നും’ കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ പ്രവർത്തകനായി ബൂത്ത് തലം മുതൽ പോസ്റ്റർ ഒട്ടിച്ച് വളർന്നവനാണ് താൻ. പാലക്കാട്ടെ സാധാരണ പ്രവർത്തകരോടൊപ്പം ഇന്നുമുള്ളവനാണ്. ബിജെപിയുടെ ഒരു പ്രവർത്തകനും അപമാനം സഹിക്കേണ്ട ആവശ്യമില്ല. ഓരോ പ്രവർത്തകനുമൊപ്പം…

Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; മത്സരിക്കുന്നതിൽ നിന്നും പിന്മാറുന്നതായി എ കെ ഷാനിബ്‌

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി എ.‌കെ ഷാനിബ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ നടപടി.

Read More

അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റ്: പി. സരിൻ

പി.വി അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രൻ പി. സരിൻ. ‘യുഡിഎഫിലെത്താൻ അൻവർ ഏത് വഴിയും സ്വീകരിക്കും. സരിനാരാണ്, അൻവറാരാണ് എന്ന് ജനങ്ങൾക്ക് മനസിലായി. രാഹുലിനെ പിന്തുണച്ച അൻവറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സരിൻ പറഞ്ഞു. അതേസമയം പി. വി അൻവറിന്റെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വർഗീയ ശക്തികളെ പരാജയപെടുത്താൻ എല്ലാവരുടെ…

Read More

പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് എ കെ ഷാനിബ്, പോരാട്ടം കോൺഗ്രസിലെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. താൻ മത്സരിച്ചാൽ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഷാനിബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും ഷാനിബ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ് സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ്…

Read More

സരിനെ മത്സരിപ്പിക്കാനുളള തീരുമാനം മണ്ടത്തരം, പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും; വി ഡി സതീശൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്റെ തീരുമാനം മണ്ടത്തരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും സതീശൻ പറഞ്ഞു.   പൂരം കലക്കലും ഇ.പി ജാവഡേക്കർ കൂടിക്കാഴ്ചയും ആദ്യം പുറത്തു കൊണ്ടുവന്നതും, മുഖ്യമന്ത്രിയുടെ ദുതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചതും പ്രതിപക്ഷമാണെന്നും വി ഡി സതീശൻ പറഞ്ഞു. വരാനിരിക്കുന്ന പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു…

Read More

കൽപ്പാത്തി രഥോത്സവം; പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റേണ്ടതില്ലെന്ന് ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ

പാലക്കാട് കൽപ്പാത്തി രഥോത്സവ സമയത്ത് ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചത് മാറ്റേണ്ടതില്ലെന്ന അഭിപ്രായവുമായി ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ. രഥോത്സവ സമയത്ത് പുറത്ത് നിന്നുള്ള വോട്ടർമാർ നാട്ടിലെത്തുന്ന സമയമാണെന്നും കൽപ്പാത്തിയിൽ ഏറെയും ബിജെപി വോട്ടുകളായതിനാൽ ഇത് ഗുണം ചെയ്യുമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ അദ്ധ്യക്ഷൻ കത്ത് കൊടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 13, 14, 15 തീയതികളിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്. ഇതിൽ…

Read More