പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി; അരുവിത്തുറ പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നുവെന്ന് സ്ഥാനാർഥി

മത-സാമുദായിക നേതാക്കളെ സന്ദർശിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പാല കുരിശു പള്ളിയിൽ സന്ദർശനം നടത്തിയശേഷമാണ് സുരേഷ് ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. അരുവിത്തുറ പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നുവെന്നും സന്ദർശനം തികച്ചും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ രാത്രിയാണ് അരുവിത്തുറ പള്ളിയിൽ സുരേഷ് ഗോപി എത്തിയത്. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ച. ലൗ ജിഹാദിനെക്കുറിച്ച്…

Read More