കോട്ടയം പാലായിൽ ഭാര്യാ മാതാവിനെ മകൻ പെട്രോൾ കൊന്ന സംഭവം ; ‘പ്രതി മനോജ് എത്തിയത് മകനുമായി , പെട്രോൾ ഒഴിച്ചതോടെ മകൻ വീടിന് പുറത്തേക്ക് ഓടി’

കോട്ടയം പാലായിൽ ഭാര്യാമാതാവിനെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട നിർമലയുടെ അമ്മ കമലാക്ഷി.മനോജ്‌ സ്ഥിരമായി വീട്ടിൽ വന്നു ബഹളം ഉണ്ടാക്കുമായിരുന്നു എന്ന് കമലാക്ഷി പറഞ്ഞു. ഇന്നലെ മനോജ്‌ കൊല്ലും എന്ന് പറഞ്ഞാണ് വീട്ടിലേക്ക് വന്നത്. വീടിനുള്ളിൽ വെച്ചാണ് തീ കൊളുത്തിയതെന്നും കമലാക്ഷി പറഞ്ഞു. മനോജും ഭാര്യയും തമ്മിൽ വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. മനോജിന് ഭാര്യയെ സംശയമായിരുന്നു. ഭാര്യയോടുള്ള ദേഷ്യമാണ് അമ്മായിമ്മയെ കൊല്ലാൻ കാരണം. മനോജും ഭാര്യ ആര്യയും തമ്മിലുള്ള വിവാഹ മോചന…

Read More

മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി വി ജോണ്‍ ആണ് മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവാക്കി, സ്ഥാനാര്‍ത്ഥിത്വത്തിന് ആവശ്യമായ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് മാണി സി കാപ്പനെതിരെ…

Read More

2.5 കിലോ കഞ്ചാവുമായി ഝാര്‍ഖണ്ഡ് സ്വദേശി പിടിയിൽ

ഝാര്‍ഖണ്ഡില്‍നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്‍പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി ഝാര്‍ഖണ്ഡ് സ്വദേശി പിടിയിൽ. ദന്‍ബാദ് ജില്ലയിലെ കപുരിയ സ്വദേശി സച്ചിന്‍ കുമാര്‍ സിങ്ങിനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബി. ദിനേശിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. പാലാ ടൗണിലെ പച്ചക്കറി കടയില്‍ ജോലി ചെയ്തുവന്നിരുന്ന ഇയാളെ ഏതാനും ആഴ്ചകളായി പാലാ റേഞ്ച് എക്‌സൈസ് സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതേസമയം മലയാളിയായ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്….

Read More

കോട്ടയത്ത് ഒരാള്‍ മുങ്ങി മരിച്ചു

കോട്ടയം പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജുവാണ് മരിച്ചത്. 53 വയസായിരുന്നു. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. ഇതോടെയാണ് വെള്ളത്തില്‍ മുങ്ങി മരണം സംഭവിച്ചതെന്നാണ് വിവരം. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്.

Read More

പാലാ നഗരസഭയിലെ എയർപോഡ് മോഷണ വിവാദം; എടുത്തുചാടി കേസെടുക്കാനില്ലെന്ന് പൊലീസ്

കോട്ടയം പാലാ നഗരസഭയിലെ എയർപോഡ് മോഷണ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടമാണ് മുപ്പതിനായിരം രൂപ വിലയുള്ള തന്റെ എയർപോഡ് മോഷ്ടിച്ചതെന്ന് കാണിച്ച് മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴി ഇന്നലെ പാലാ പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി വിശദമായി പരിശോധിച്ച ശേഷം കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പൊലീസ് നിലപാട്. എയർപോഡ് നഷ്ടപ്പെട്ട കഴിഞ്ഞ ഒക്ടോബറിൽ തന്നെ ജോസ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും…

Read More

പാലാ പൊലീസ് മർദ്ദനം: മര്‍ദ്ദനത്തില്‍ നട്ടെല്ല് പൊട്ടിയതായി പരാതി

പോലീസ് മര്‍ദ്ദനത്തില്‍ 17കാരൻ പെരുമ്പാവൂര്‍ സ്വദേശി പാര്‍ഥിപിന് നട്ടെല്ലിന് പൊട്ടലേറ്റതായി പരാതി.സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. പാലാ സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പാര്‍ഥിപ് പറയുന്നത്. വിഷയം പുറത്ത് പറഞ്ഞാല്‍ മറ്റ് കേസുകളിൽ കുടുക്കുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും ചികിത്സയിലുള്ള പാര്‍ഥിപ് ആരോപിച്ചു. ഞായറാഴ്ചയാണ് സംഭവം. പോലീസ് കൈ കാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തിയില്ലെന്ന് പറഞ്ഞാണ് അവര്‍ തന്നെ പിന്തുടര്‍ന്ന് പിടികൂടിയതെന്നും കൈയിലുള്ള സാധനം എവിടെയെന്നും ചോദിച്ച് സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പാര്‍ഥിപ് പറയുന്നത്‌ ‘ഞാനെന്റെ കൂട്ടുകാരനെ വിളിക്കാന്‍ പോയതായിരുന്നു. പാലാ…

Read More

യുഡിഎഫ് – ബിജെപി സഖ്യം; പാലാ കിടങ്ങൂർ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് നഷ്ടമായി

പാലാ കിടങ്ങൂർ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് നഷ്ടമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു. ഇതോടെയാണ് ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായത്. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിയിലെ ഇ.എം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്. 13 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു ഇടതു മുന്നണിക്ക് ഉണ്ടായിരുന്നത്. ഇടതു മുന്നണിയിലെ ധാരണ പ്രകാരം മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്…

Read More

പാലായില്‍ കേരളാ കോണ്‍ഗ്രസിന് കീഴടങ്ങി സിപിഎം

കേരളാകോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് പാലാ ഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബിനു പുളിക്കക്കണ്ടത്തെ ഒവിവാക്കി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോസിന്‍ ബിനോയാണ് പുതിയ നഗരസഭാ ചെയര്‍പേഴ്‌സണ്‍. 7നെതിരെ 17 വോട്ടിനായിരുന്നു ജോസിനിന്റെ ജയം. ജോസ് കെ മാണിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച ബിനു തുറന്നകത്തും പുറത്തുവിട്ടു. പാലാ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്റെ പേര് കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിയതില്‍ പ്രതിഷേധമറിയിച്ച ബിനു പുളിക്കക്കണ്ടം, തന്നെ ചതിച്ചതാണെന്ന് നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിച്ചു. അണികളെ ബോധ്യപ്പെടുത്താനെങ്കിലും…

Read More