
വയനാടിനെ അറിയൂ…; പക്ഷിപാതാളവും മീൻമുട്ടിയും വിളിക്കുന്നു
വയനാടിന്റെ ഭംഗി എത്ര കണ്ടാലും മതിവരില്ല. വയനാട്ടിൽ എത്തുന്നവർ മീൻമുട്ടി വെള്ളച്ചാട്ടവും പക്ഷിപാതാളവും കാണാൻ മറക്കരുത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം. എന്നെന്നെന്നും മറക്കാനാകാത്ത അനുഭവമായിരിക്കും മീൻമുട്ടിയും പക്ഷിപാതാളവും. മീൻമുട്ടി വെള്ളച്ചാട്ടം ഊട്ടിയും വയനാടും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ നിന്നു മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്കു നടക്കാം. ഏകദേശം രണ്ടു കിലോ മീറ്റര്‍ ദൂരം നടത്തമുണ്ട്. 300 മീറ്റര്‍ മുകളില്‍ നിന്നു മൂന്ന് ഘട്ടങ്ങളായി താഴേക്കു പതിക്കുന്ന മീന്മുട്ടി വയനാട്ടിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. വയനാടിന്റെ തെക്കു…