
‘വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടന്‍ ഏതാ പിണ്ടമേതാണെന്ന് തിരിച്ചറിയാന്‍ പറ്റാതാകും’: ബോഡി ഷെയിമിംഗ് ചെയ്യുന്നതിനെ പറ്റി പക്രു
സ്വന്തം ശരീരത്തെ കളിയാക്കി കൊണ്ടാണ് താന്‍ കലാകാരനായതെന്ന് നടൻ ഗിന്നസ് പക്രു. കോമഡി വേദികളില്‍ പറയുന്ന തമാശ നിറഞ്ഞ കാര്യം കട്ട് ആക്കി റീലായിട്ട് വരുമ്പോഴാണ് അത് വേറൊരു രീതിയില്‍ മനസിലാക്കപ്പെടുന്നതെന്നാണ് ഒരു അഭിമുഖത്തിലൂടെ ഗിന്നസ് പക്രു പറയുന്നത്. ‘ചേട്ടന്‍ പേടി മാറ്റാന്‍ ആനയുടെ അടിയില്‍ കൂടെ പോണ്ട. വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടന്‍ ഏതാ പിണ്ടമേതാണെന്ന് തിരിച്ചറിയാന്‍ പറ്റാതാകും’ എന്ന കമന്റ് ആണ് പ്രശ്‌നമായത്. സത്യത്തില്‍ ആ കമന്റ് ഞാനാണ് ബിനുവിനെ കൊണ്ട് പറയിപ്പിച്ചത്. പലരും ബിനുവിനെ ഉന്നം…