
പാക്കിസ്ഥാൻ സ്വദേശിക്ക് ഇന്ത്യൻ പൗരത്വം നൽകി ഗോവ ; സിഎഎ പ്രകാരം ഇത് ആദ്യം
പൗരത്വ ഭേദഗതി നിയമപ്രകാരം ആദ്യമായി ഒരു പാകിസ്താൻക്കാരന് പൗരത്വം നൽകി തീരദേശ സംസ്ഥാനമായ ഗോവ. പാകിസ്താൻ ക്രിസ്ത്യാനിയായ 78 കാരനാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബുധനാഴ്ച ഇന്ത്യൻ പൗരത്വം കൈമാറിയത്. ജോസഫ് ഫ്രാൻസിസ് പെരേരയാണ് സിഎഎയിലൂടെ ഗോവ പൗരത്വം നൽകിയ ആദ്യ പാകിസ്താൻ വ്യക്തി. പെരേര വിവാഹം കഴിച്ചത് ഗോവൻ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമതടസ്സങ്ങൾ നേരിട്ടിരിുന്നു. വിവാഹത്തിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ 2013ൽ ഇദ്ദേഹം ഇന്ത്യയിലേക്ക്…