ഹിന്ദു പേരിൽ പാക് സ്വദേശികൾക്ക് ഇന്ത്യയിൽ സ്ഥിര താമസ ഒരുക്കി; യുപി സ്വദേശി അറസ്റ്റിൽ

പാക് സ്വദേശികൾക്ക് വ്യാജ വിലാസത്തിൽ ബെംഗളൂരുവിൽ താമസിക്കാൻ ഒത്താശ ചെയ്ത നൽകിയ ഉത്തർപ്രദേശ് സ്വദേശി അറസറ്റിലായി. യുപി സ്വദേശിയായ 55കാരനെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ അഞ്ച് പാക് കുടുംബങ്ങൾക്ക് ഹിന്ദു പേരുകളിൽ ഇന്ത്യയിൽ താമസിക്കാനുള്ള സഹായമാണ് ഇയാൾ ചെയ്ത് നൽകിയിരിക്കുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാൾ പാക് കുടുംബങ്ങൾക്ക് ഹിന്ദുപേരുകളിൽ സ്ഥിര താമസത്തിനുള്ള സഹായങ്ങൾ നൽകിയതായാണ് വിവരം.  സെപ്തംബർ 29ന് ബെംഗളൂരുവിൽ മറ്റൊരു പേരിൽ…

Read More

ഉന്നത അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവം; പാകിസ്താൻ പൗരൻ അറസ്റ്റിൽ

ഉന്നത അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പാകിസ്താൻ പൗരൻ അറസ്റ്റിൽ. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം യു.എസ് ജസ്റ്റിസ് ഡിപാർട്ട്മെന്റ് സമർപ്പിച്ചിട്ടുണ്ട്.ആസിഫ് മെർച്ചന്റ് എന്നയാളാണ് അറസ്റ്റിലായത്. അമേരിക്ക വിടാൻ ഒരുങ്ങുമ്പോഴാണ് അറസ്റ്റ്. നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാട് ചെയ്തതടക്കമുള്ള ആരോപണങ്ങൾ ഇയാൾക്ക് നേരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപടക്കം യു.എസ്സിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ലക്ഷ്യമിട്ടെന്നാണ് എഫ്.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ കൊലപാതകം നടത്താനാണ് പദ്ധതിയെന്നാണ് കരുതുന്നത്….

Read More

‘ധ്രുവ് റാഠിയും ഭാര്യയും മുസ്ലിങ്ങൾ, ഇരുവർക്കും പാക് ബന്ധം’ സംഘപരിവാർ വ്യാജ പോസ്റ്റുകൾക്ക് മറുപടിയുമായി യൂട്യൂബർ ധ്രുവ് റാഡി

ബിജെപി രാഷ്ട്രീയത്തിൽ രാജ്യം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്നുകാട്ടുന്ന പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണവുമായി സംഘ്പരിവാർ. ധ്രുവ് റാഠിയും ഭാര്യയും മുസ്‌ലിംകളാണെന്നും പാകിസ്താനുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് സോഷ്യൽമീഡിയകളിലൂടെ വ്യാജ പ്രചരണം. ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോരി എന്നാണെന്നും പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നും ഭാര്യയും പാകിസ്താനിയാണെന്നും യഥാർഥ പേര് സുലൈഖ എന്നാണെന്നും ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. പാകിസ്താൻ സൈന്യത്തിന്റെ സംരക്ഷണയിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവിലാണ് ദമ്പതികളുടെ താമസമെന്നും…

Read More

പാക് ചാര ഏജൻസിക്ക് സൈന്യത്തിന്റെ കൈമാറി; മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ

പാകിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഏജന്റായി പ്രവർത്തിച്ച കേന്ദ്ര ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ.  മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാൾ എന്നയാളെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) മീററ്റിൽ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 121 എ പ്രകാരം ലഖ്‌നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇയാൾ 2021 മുതൽ മോസ്കോയിലെ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ…

Read More

പാക് ബോട്ടിൽ 15,000 കോടിയുടെ രാസലഹരി പിടികൂടി

പാക്കിസ്ഥാൻ‌ ബോട്ടിൽ നിന്ന് 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നു പിടികൂടി. രഹസ്യവിവരത്തെ തുടർന്നു ഇന്ത്യൻ നേവിയും നർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) അറബിക്കടലിൽ നടത്തിയ തിരച്ചിലിലാണു  മെത്താംഫെറ്റമിൻ എന്ന രാസലഹരി കണ്ടെത്തിയത്.  പേരില്ലാത്ത ബോട്ടിൽ നിന്നു പാക്കിസ്ഥാൻ സ്വദേശിയെന്നു സംശയിക്കുന്ന ആളെയും പിടികൂടി. പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശിയായ പ്രതിയെ കൊച്ചി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം എൻസിബി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പിടിച്ചെടുത്ത ലഹരിമരുന്നിനു രാജ്യാന്തര വിപണിയിലുള്ള വില…

Read More