കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; 5 മരണം

പാക്കിസ്ഥാനിൽ കറാച്ചി പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് ഭീകരാക്രമണം. 2 പൊലീസ് ഉദ്യോഗസ്ഥരും 3 ഭീകരരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ നഗരത്തിലെ പൊലീസ് ആസ്ഥാനത്തു കടന്നുകയറിയ സായുധരായ 3 ഭീകരരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു സുരക്ഷാസേന വധിച്ചത്. പത്തിലേറെപ്പേർക്കു പരുക്കേറ്റു, ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. മുഖ്യവളപ്പിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ നടത്തിയശേഷമാണു ഭീകരർ അഞ്ചുനിലയുള്ള കെട്ടിടസമുച്ചയത്തിൽ പ്രവേശിച്ചത്. ഭീകരരെ തുരത്താൻ അർധസൈനികവിഭാഗങ്ങളും കുതിച്ചെത്തി. പൊലീസ് മന്ദിരം തിരിച്ചുപിടിച്ചതായി സേന അറിയിച്ചു. ആക്രമണം നടക്കുമ്പോൾ…

Read More

മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല, വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ചാണ് പാക്കിസ്ഥാൻ ഗവണ്മെന്റ് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്.  ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്. നേരത്തെ വിക്കിപീഡിയയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തരം താഴ്ത്തിയിരുന്നു. നാല്‍പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു ഇത്. ഈ സമയത്തിനുള്ളില്‍ പരാമര്‍ശം നീക്കണമെന്നായിരുന്നു പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വിക്കി പീഡിയയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കി പീഡിയ…

Read More

കൂപ്പുകുത്തി പാക് കറൻസി: ഭക്ഷണത്തിനായി തമ്മിലടിച്ച് ജനം

ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്‌സചേഞ്ച് റേറ്റിൽ അയവു വരുത്തിയതോടെയാണ് മൂല്യം കുത്തനെ ഇടിഞ്ഞത്. 24 രൂപയാണ് ഒറ്റദിവസം ഇടിഞ്ഞത്. കറൻസി റേറ്റിൻമേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് റേറ്റ് നിർണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യൻ ഡോളർ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. കഴിഞ്ഞ വർഷം അനുവദിച്ച പണം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.  സാമ്പത്തിക…

Read More

ഐ.സി.സിയുടെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ

ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2022ലെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. ഇംഗ്ലീഷ് താരം ജോസ് ബട്‍ലറാണ് 11 അംഗ ടീമിനെ നയിക്കുന്നത്. ഇതിൽ പാകിസ്താനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ടുപേർ വീതവും ഇടം നേടിയിട്ടുണ്ട്. കൂടാതെ ന്യൂസിലാൻഡ്, സിംബാബ്​‍വെ, ശ്രീലങ്ക, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽനിന്ന് ബട്‍ലർക്ക് പുറമെ സാം കറനാണ് ടീമിലുള്ളത്….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

തുറമുഖനിര്‍മ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികള്‍ തടഞ്ഞതിന് പിന്നാലെ വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ വൈദികരടക്കമുള്ളവര്‍ക്കെതിരെ കേസ്. സമരം വീണ്ടും സംഘര്‍ഷത്തിലേക്ക് പോയ സാഹചര്യത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പോലീസ് ചുമത്തുമെന്നാണ് വിവരം. ……………………………………. സംസ്ഥാനത്തെ ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ കരുതല്‍ തടങ്കലും സ്വത്തു കണ്ടുകെട്ടലുമായി പോലീസ്. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. ……………………………………. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേരയാണ് ഇക്കാര്യം അറിയിച്ചത്. ……………………………………. താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ……………………………………. വീട്ടുമുറ്റത്തുനിന്ന് ചാരായം വാറ്റുന്നതിനിടയിൽ…

Read More

പാകിസ്ഥാനും ചൈനയും ഭീകരവാദികളെ സംരക്ഷിക്കുന്നു; യുഎൻ പൊതുസഭയിൽ ഇന്ത്യ

ആഗോള ഭീകരവാദികളെ സംരക്ഷിക്കാൻ ചൈനയും പാകിസ്ഥാനും കൂട്ടുനിൽക്കുന്നുവെന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യ. റഷ്യ യുക്രൈൻ യുദ്ധം സമാധാന ശ്രമങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഭീകരവാദ വിഷയത്തിൽ ചൈനക്കും പാകിസ്താനും ഇരട്ടത്താപ്പാണെന്നും മന്ത്രി വിമർശിച്ചു. ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിത ഭീകരവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങൾ അവരുടെ സ്വന്തം താൽപ്പര്യങ്ങളോ ഖ്യാതിയോ ഉയർത്തുന്നില്ലെന്നത് ചൈനയ്ക്കും പാകിസ്ഥാനും ഒരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരതയുടെ ആഘാതം…

Read More