
ഏഷ്യകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ നേരിടും, ഇന്ത്യ- പാക് മത്സരം ശനിയാഴ്ച
ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് മുൻപായുള്ള ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പാക്കിസ്ഥാനിലെ മുൽത്താൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം . ആറ് രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ടൂർണമെന്‍റിൽ പാകിസ്താനും നേപ്പാളും തമ്മിലാണ് ആദ്യമത്സരം. ആഴ്ചകൾ മാത്രം അകലെയുള്ള ഏകദിന ലോകകപ്പിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്. പാകിസ്താനിലും ശ്രീലങ്കയിലുമായാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് തുടങ്ങുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ സെപ്റ്റംബർ 17ന് കൊളംബോയിൽ നടക്കും. ശനിയാഴ്ച ശ്രീലങ്കയിലെ പല്ലെകെലെയിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ…