ലോകകപ്പ് ക്രിക്കറ്റ്; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ കുതിപ്പ്, ഇന്ത്യൻ വിജയം 7 വിക്കറ്റിന്.

ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ബദ്ധ വൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ ലോകകപ്പിൽ വീണ്ടും മുട്ടുകുത്തിച്ചത്. പാക്കിസ്ഥാൻ മുന്നോട്ട് വെച്ച 192 റൺസ് വിജയലക്ഷ്യം രോഹിത് ശർമ്മയുടെ തകർപ്പൻ ഷോട്ടുകളിലൂടെ ഇന്ത്യ അനായാസം മറികടന്നു. 6 ബൗണ്ടറികളും 6 സിക്സറുകളും രോഹിതിൻ്റെ ബാറ്റിൽ നിന്ന് അനായാസം പിറന്നപ്പോൾ പേര് കേട്ട പാക്കിസ്ഥാന്റെ ബൗളിംഗ് നിര വെള്ളം കുടിച്ചു. 192 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും പാക് പട വെല്ലുവിളി ഉയർത്തിയില്ല. 6.4 ഓവറിൽ…

Read More

ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത് പാക്കിസ്ഥാൻ; ശ്രീലങ്കയുടേത് ലോകകപ്പിലെ രണ്ടാം തോൽവി

ലോകകപ്പിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയ്ക്ക് തോൽവി.6 വിക്കറ്റിനാണ് പാകിസ്താൻ ശ്രീലങ്കയെ തകർത്ത് . ഓപ്പണർ അബ്ദുള്ള ഷഫീഖിന്റെയും മുഹമ്മദ് റിസ്‌വാന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് പാകിസ്താൻ ആറ് വിക്കറ്റിന്റെ ആവേശ ജയം നേടിയത്. ശ്രീലങ്ക ഉയർത്തിയ 345 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 48.2 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. 37ന് രണ്ട് എന്ന നിലയിൽ ആദ്യഘട്ടത്തിൽ പതറിയ പാകിസ്താൻ മൂന്നാം വിക്കറ്റിലാണ് മത്സരത്തിലേക്ക് തിരച്ചെത്തിയത്. അബ്ദുള്ള ഷഫീഖ് 103 പന്തുകളിൽ നിന്ന് 113 റൺസും…

Read More

ഏഷ്യൻ ഗെയിംസ് ; പുരുഷ ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ ഫൈനലിൽ, എതിരാളികൾ ഇന്ത്യ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമി ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ. 4 വിക്കറ്റിനാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താൻ ഒരു മെഡൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റൺസിൽ ഒതുക്കിയ അഫ്ഗാൻ 4 വിക്കറ്റും 13 പന്തും ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യയാണ് അഫ്ഗാൻ്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ തകർപ്പൻ ബൗളിംഗിലൂടെ പിടിച്ചുകെട്ടാൻ അഫ്ഗാനിസ്താനു സാധിച്ചു. മിർസ ബൈഗിനെ നേരിട്ടുള്ള ത്രോയിലൂടെ ഷഹീദുള്ള റണ്ണൗട്ടാക്കിയതോടെയാണ് അഫ്ഗാൻ വിക്കറ്റ് വേട്ട…

Read More

ക്രിക്കറ്റ് ഏകദിന ലോകകപ്പ് ; പാക്കിസ്ഥാൻ നെതർലെൻഡ്സ് പോരാട്ടം ഇന്ന്

ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് ഇന്ന് പാക്കിസ്ഥാൻ.താരതമ്മ്യേന ദുർബലരായ നെതർലെൻഡ്സാണ് പാക്കിസ്ഥാന്റെ എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. ഏഷ്യാകപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം സന്നാഹമത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താന് തലവേദനയാണ്. തോൽവി മാത്രമല്ല, ഈ രണ്ട് കളിയിലും ടീമിലെ പ്രധാന പേസർ ഷഹീൻ അഫ്രീദിയടക്കം നല്ല റൺസ് വഴങ്ങിയതും പാകിസ്താൻ്റെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖർ സമാന് ഫോം…

Read More

പാകിസ്ഥാനിൽ നബിദിനാഘോഷത്തിനിടെ ചാവേർ ആക്രമണം: 52 മരണം

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. നബിദിനത്തോടനുബന്ധിച്ച് ആളുകൾ ഒത്തുകൂടിയ പള്ളിക്ക് സമീപത്തായിരുന്നു സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ മസ്തുങ് ഡിഎസ്പി നവാസ് ഗഷ്‌കോരിയും ഉൾപ്പെട്ടിട്ടുണ്ട്.  നബിദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന മതസൗഹാർദ റാലിയിക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് നവാസ് ഗഷ്‌കോരി. ഇദ്ദേഹത്തിന്റെ വാഹനത്തിനടുത്തെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് പാക് താലിബാൻ…

Read More

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം: യുപിയിൽ യുവാവ് പിടിയിൽ

പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേന (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് അറസ്റ്റിലായത്. ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. ചോദ്യം…

Read More

ഏഷ്യാ കപ്പ് സൂപ്പർ ഫോർ; പാക്കിസ്ഥാനെ അടിച്ച് പറത്തിയും എറിഞ്ഞിട്ടും വിജയം നേടി ഇന്ത്യ

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെ ടീം ഇന്ത്യയ്ക്ക് മിന്നും വിജയം. 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ ഓൾ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഒരുക്കിയത്. ബാറ്റിംഗിലും ബൗളിങിലും കരുത്തരായ പാകിസ്താനെ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തറപറ്റിക്കാന്‍ സാധിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഴമൂലം പൂര്‍ത്തിയാക്കാനാകാത്ത മത്സരം ഇന്ന് പുനരാരംഭിക്കുകയായിരുന്നു. കെ എല്‍ രാഹുലും…

Read More

ഏഷ്യാ കപ്പ് ; ഇന്ത്യയ്ക്ക് ബാറ്റിംഗ്, നേപ്പാളിനെതിരെ ഇറങ്ങിയ ടീമിൽ മാറ്റം വരുത്താതെ പാക്കിസ്ഥാൻ

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തല്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. പല്ലെകെലെ, രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഷാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും ബോൾ ചെയ്യും. കെ എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ടീമിലിടം കണ്ടെത്തി. രോഹിത് ശര്‍മയും ശുഭ്മാന്‍…

Read More

ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യ പാക്കിസ്ഥാൻ മത്സരം ഇന്ന് , കാൻഡിയിൽ മഴ ഭീഷണി

ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചരിത്രം പരിശോധിച്ചാൽ ഏകദിനത്തിൽ പാക്കിസ്താനെക്കാൾ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളിൽ ഇന്ത്യ ഏഴിലും…

Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ് ; നേപ്പാളിനെ തകർത്ത് പാക്കിസ്ഥാൻ

ഏഷ്യാ കപ്പിന്റെ ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്ത് പാക്കിസ്ഥാൻ. 238 റണ്‍സിന്‍റെ ആധികാരികജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. പാക്കിസ്ഥാൻ ഉയർത്തിയ 343 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന് ഇറങ്ങിയ നേപ്പാള്‍ 24 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടായി. നേപ്പാള്‍ നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പാക്കിസ്ഥാന് വേണ്ടി ഷാബാദ് ഖാന്‍ നാലുവിക്കറ്റും ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും ഇഫ്തിക്കര്‍ അഹമ്മദിന്‍റെയും സെഞ്ചുറി മികവിലാണ്…

Read More