അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍; വിഷബാധയേറ്റെന്ന് വിവരം

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ രണ്ടുദിവസം മുമ്പാണ് ദാവൂദിനെ ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണുള്ളത്. വിഷബാധ ഏറ്റുവെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണുള്ളത്. കൂടാതെ അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇവിടേക്കു പ്രവേശനമുള്ളത്. ദേശീയ, അന്തര്‍ദേശീയ മാധ്യങ്ങളാണ് ഈ വാവാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ദാവൂദിന് വിഷബാധയേറ്റതായി സമൂഹിക മാധ്യമങ്ങളിലടക്കം…

Read More

പാക്കിസ്ഥാനിലെ സൈനിക താവളത്തിൽ ചാവേർ ബോംബ് ആക്രമണം; 23 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സൈനിക താവളത്തിൽ ചൊവ്വാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ സൈനിക താവളത്തിലാണ് പുലർച്ചെ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. സാധാരണ വസ്ത്രം ധരിച്ചിരുന്നതിനാൽ കൊല്ലപ്പെട്ടത് സൈനികരാണോ എന്ന് തിരിച്ചറിയാനും പ്രയാസം നേരിട്ടുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്താനി താലിബാനുമായി ബന്ധമുള്ള തെഹ്‍രീകെ ജിഹാദ് പാകിസ്താൻ ഏറ്റെടുത്തിട്ടുണ്ട്. താത്കാലിക സൈനിക…

Read More

പാക് കലാകാരന്മാരെ ഇന്ത്യയില്‍ വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനോ സിനിമയില്‍ അടക്കം ജോലി ചെയ്യുന്നതിനോ പാക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർക്ക് പൂർണമായി വിലക്കേർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിനിമാ പ്രവർത്തകന്‍ ഫായിസ് അൻവർ ഖുറേഷി സമർപ്പിച്ച ഹർജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. നേരത്തെ ഇതേ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അന്ന് ഹര്‍ജി തള്ളി ബോംബെ…

Read More

ബ്രിക്സിൽ പൂർണ അംഗത്വം വേണം; അപേക്ഷ നൽകി പാക്കിസ്ഥാൻ

ബ്രിക്‌സ് ഗ്രൂപ്പിൽ പൂർണ അംഗത്വത്തിനായി അപേക്ഷ നൽകി പാകിസ്ഥാൻ. 2024-ൽ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരാൻ പാകിസ്ഥാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അംഗത്വം ലഭിക്കാനായി റഷ്യയുടെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും റഷ്യയിലെ പാകിസ്ഥാന്റെ പുതിയ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു. പാകിസ്ഥാന്റെ നീക്കത്തെ ചൈന പൂർണ പിന്തുണ നൽകുന്നുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാന്റെ അപേക്ഷയെ ഇന്ത്യ എതിർക്കാനാണ് സാധ്യതയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ബ്രിക്സ് രാജ്യങ്ങളുടെ…

Read More

വഹാബ് റിയാസ് പാകിസ്ഥാന്റെ പുതിയ ചീഫ് സെലക്ടർ

മുൻ പേസർ വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സെലക്ടർ ഇൻസമാം-ഉൾ-ഹഖ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. ഒക്ടോബർ 30നാണ് ഇതിഹാസ ബാറ്ററും മുൻ ക്യാപ്റ്റനുമായ ഇൻസമാം ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പര്യടനത്തിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് 38 കാരനായ റിയാസിന്റെ ആദ്യ അസൈൻമെന്റ്. ഡിസംബർ 14 മുതലാണ് പാകിസ്ഥാൻ്റെ എവേ പരമ്പരകൾ ആരംഭിക്കുന്നത്. ഡിസംബർ 14 മുതൽ ജനുവരി…

Read More

വിവാദപരാമര്‍ശവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ്

ബോളിവുഡ് താരം ഐശ്വര്യ റായിയെ പരാമര്‍ശിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ്. ക്രിക്കറ്റ് കളിക്കുമ്പോള്‍ വിജയിക്കണമെന്ന ലക്ഷ്യത്തോടെയാകണം കളിക്കേണ്ടത്. നമ്മുടെ ഉദ്ദേശ്യം ശരിയല്ലെങ്കില്‍ പരാജയപ്പെടുമെന്നും ഐശ്വര്യ റായിയെ വിവാഹം ചെയ്താല്‍ സൗന്ദര്യമുള്ള കുഞ്ഞുങ്ങളുണ്ടാകുമെന്ന് കരുതുന്നതുപോലെയാണ് അതെന്നുമായിരുന്നു റസാഖിന്റെ വിവാദ പരാമര്‍ശം. പാകിസ്താന്റെ മുന്‍താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമര്‍ ഗുല്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയിലാണ് റസാഖ് ഇത്തരത്തില്‍ സംസാരിച്ചത്. ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉദ്ദേശ്യത്തെ കുറിച്ചാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്. ഞാന്‍ കളിക്കുന്ന…

Read More

ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനെ 7 വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ; പാക്കിസ്ഥാന്റെ വിജയം 4 തോൽവികൾക്ക് ശേഷം

തുടർതോൽവികളിൽ വലഞ്ഞ പാക്കിസ്ഥാന് ലോകകപ്പിൽ മൂന്നാം ജയം. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 205 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാൻ 32.3 ഓവറിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. പാക്കിസ്ഥാനായി ഓപ്പണർ ഫഖർ സമാൻ 81 റൺസ് നേടി ടോപ് സ്‌കോററായി. മറ്റൊരു ഓപ്പണറായ അബ്ദുള്ള ഷഫീഖ് 68 റൺസ് നേടി. ഓപ്പണിങ് വിക്കറ്റിൽ തന്നെ 128 റൺസ് വന്നിരുന്നു. അതോടെ ബംഗ്ലാദേശ് ചിത്രത്തിലെ ഇല്ലാതായി. നായകൻ ബാബർ അസം(9)…

Read More

ലോകകപ്പിൽ വീണ്ടും അട്ടിമറി; ഇംഗ്ലണ്ടിന് പിന്നാലെ പാക്കിസ്ഥാനെയും വീഴ്ത്തി അഫ്ഗാനിസ്ഥാൻ

ഏകദിന ലോകകപ്പിൽ പാകിസ്താനെ വലിച്ച് കീറി അഫ്ഗാനിസ്ഥാൻ. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് അഫ്ഗാൻ ടൂർണമെൻറിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. 286 റൺസാണ് ടീം നേടിയത്. ഏകദിനത്തിൽ പാകിസ്താനെതിരെയുള്ള ആദ്യ വിജയത്തിൽ ടോപ് സ്‌കോററായ ഇബ്രാഹിം സദ്‌റാനാണ് മത്സരത്തിലെ താരം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ്…

Read More

ഓസ്ട്രേലിയയക്ക് എതിരെ പാക്കിസ്ഥാന് 368 റൺസ് വിജയ ലക്ഷ്യം

ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ 368 റൺസ് വിജയ ലക്ഷ്യവുമായി പാക്കിസ്ഥാൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഓപ്പണർമാരായ ഡേവിഡ് വാർണറുടേയും മിച്ചൽ മാർഷിന്റേയും സെഞ്ചറിക്കരുത്തിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 367 റൺസ്. 124 പന്തുകൾ നേരിട്ട ഡ‍േവിഡ് വാർണർ 163 റൺസെടുത്തു പുറത്തായി. മിച്ചൽ മാർഷ് 108 പന്തിൽ 121 റൺസെടുത്തു. 259 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് വാർണറും മാർഷും ചേർന്നു പടുത്തുയർത്തിയത്. 

Read More

ഇന്ത്യ പാക് മത്സരത്തിനിടെ ഉണ്ടായ ജയ് ശ്രീറാം വിളി; തരംതാണ പ്രവർത്തിയെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ

ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടക്കുന്നതിനിടയിൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെതിരെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശവുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍.വിദ്വേഷം പടർത്താനുള്ള ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ലോകകപ്പ് വേദിയിൽ ഉണ്ടായത് തരംതാഴ്ന്ന പ്രവൃത്തിയാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മുഹമ്മദ് റിസ്‌വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ നിന്ന് പാക് താരത്തിനുനേരെ ‘ജയ്…

Read More