
പാക്കിസ്ഥാനെ തകർത്തു, അടുത്തത് ഇന്ത്യയ്ക്കെതിരെ; വിജയം ആവർത്തിക്കണമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ
ഇന്ത്യയ്ക്കെതിരായുള്ള അടുത്ത ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ. പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് നടത്തിയ പോരാട്ടം ഇന്ത്യയ്ക്കെതിരെയും ആവർത്തിക്കണമെന്നും ബംഗ്ലദേശ് നായകൻ പറഞ്ഞു. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ‘‘ഇന്ത്യയ്ക്കെതിരായ പരമ്പര ഞങ്ങൾക്കു വളരെയധികം പ്രധാനപ്പെട്ടതാണ്. പാകിസ്ഥാനെതിരെയുള്ള ഈ വിജയം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. മുഷ്ഫിഖർ റഹീം, ഷാക്കിബ് അൽ ഹസൻ എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്കെതിരെ നിർണായകമാകും.’’ ഷന്റോ പ്രതികരിച്ചു. ‘‘പാക്കിസ്ഥാനിലെ സാഹചര്യങ്ങളിൽ…