എമര്‍ജിങ് ഏഷ്യാകപ്പില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യ എ; പാകിസ്ഥാനെ വീഴ്ത്തിയത് 7 റണ്‍സിന്
എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ടൂര്‍ണമെന്റില്‍ പാകിസ്ഥാന് എ ടീമിനെ തോൽപ്പിച്ച് ഇന്ത്യ എ. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പാകിസ്ഥാന് എയെ ഏഴു റണ്‍സിനാണ് ഇന്ത്യ എ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യ മുന്നോട്ടു വെച്ച 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് എയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും പ്രഭ്സിമ്രാന്…