മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റു എന്ന് സംശയം; കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ചാർജറിൽ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നു സംശയിക്കുന്നു. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതിൽ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം.ശ്രീകണ്ഠൻ (39) ആണു മരിച്ചത്. പെയിന്റിങ് കോൺട്രാക്ടറായിരുന്നു. ഹിന്ദു ഐക്യവേദി തെക്കുംഭാഗം പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ആയിരുന്നു ശ്രീകണ്ഠൻ. സഹോദരൻ മണികണ്ഠൻ, സന്ധ്യ, സംഗീത. തെക്കുംഭാഗം പൊലീസ് കേസെടുത്തു. ശ്രീകണ്ഠൻ ഉറക്കം ഉണരാൻ വൈകിയതിനെത്തുടർന്നു വീട്ടുകാർ കിടപ്പുമുറിയിൽ എത്തി നോക്കിയപ്പോൾ കട്ടിലിൽ നിന്നു വീണു…

Read More

സൈനികനെ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്

കടയ്ക്കലിൽ സൈനികനെ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെയാണ്  കസ്റ്റഡിയിലെടുത്തത്. ശരീരത്തിൽ പിഎഫ്‌ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് പൊലീസ് അറിയിച്ചു.  സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം…

Read More