‘നവീൻ ബാബുവിൻറെ മരണം വേദനിപ്പിക്കുന്നത് ‘; നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിൻറെ വിഷയത്തിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീൻ ബാബുവിൻറെ മരണം അതീവ ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമാറ്റം പൂർണ മായും ഓൺലൈൻ…

Read More

ഡോഡ ഭീകരാക്രമണം: സൈനികരുടെ വീരമൃത്യു വേദനാജനകം; അനുശോചിച്ച് ഖർഗെ

ജമ്മു കശ്മീരിലെ ഡോഡയിൽ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സൈനികരുടെ വീരമൃത്യു വേദനാജകമെന്നും സുരക്ഷാ നടപടികളിൽ സൂക്ഷ്മമായ പുനഃക്രമീകരണം ആവശ്യപ്പെടുമെന്നും ഖാർഗെ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഭീകരാക്രമങ്ങളിൽ കേന്ദ്രസർക്കാരിനെയും ഖർഗെ വിമർശിച്ചു. ഭീകരവാദം ഇല്ലാതെയാക്കാൻ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ദേശ സുരക്ഷ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്നും ഖാർഗെ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയെ കൂട്ടായി ചെറുക്കണമെന്നും കോൺഗ്രസ് എന്നും സൈനികർക്കൊപ്പമെന്നും ഖർഗെ ഓർമിപ്പിച്ചു. ജമ്മുകശ്മീരിലെ ഡോഡയിലുണ്ടായ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ…

Read More

ശരദ്പവാർ എല്ലാവരെയും കുടുംബാംഗങ്ങളായാണ് കരുതിയത്; സുപ്രിയ സുലേ

എൻസിപി പിളർപ്പ് വേദനാജനകമെന്ന് പ്രതികരണവുമായി സുപ്രിയ സുലേ എംപി. ശരദ് പവാർ എല്ലാവരെയും കുടുംബാംഗങ്ങളായാണ് കരുതിയത്. പാർട്ടിയെ പുനർനിർമ്മിക്കാൻ ശ്രമിക്കുമെന്നും സുപ്രിയ സുലേ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.  തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും…

Read More