
‘സൈൻ ഇൻ പേജ്’ പരിഷ്കരിച്ച് ഗൂഗിൾ; സ്ക്രീനിനുസരിച്ച് പേജും ക്രമീകരിക്കപ്പെടും
തേഡ് പാർട്ടി ആപ്പുകളിൽ എളുപ്പം ലോഗിൻ ചെയ്യുന്നതിനും സൈൻ അപ്പ് ചെയ്യുന്നതിനുമായി ഗൂഗിൾ ഒരുക്കിയ സൗകര്യമാണ് ‘സൈൻ ഇൻ വിത്ത് ഗൂഗിൾ’. ഇപ്പോഴിതാ പരിഷ്കരിച്ച സൈൻ ഇൻ പേജ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. എല്ലാ തരം സ്ക്രീനുകൾക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ സൈൻ ഇൻ പേജ് രൂപകൽപന ചെയ്തിരിക്കുന്നത് എന്ന് ഗൂഗിൾ പറയുന്നു. വലുതും വീതിയുള്ളതുമായ സ്ക്രീനുകൾക്ക് ഇത് അനുയോജ്യമാണ്. സ്ക്രീനിനുസരിച്ച് ഈ സൈൻ ഇൻ പേജും ക്രമീകരിക്കപ്പെടും. കംപ്യൂട്ടറുകൾ, ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയിൽ പുതിയ മാറ്റം കാണാം….