രാജ്യം പത്മശ്രീ നല്‍കി ആദരിച്ച തുളസി ഗൗഡ അന്തരിച്ചു

പ്രകൃതിക്കായി ജീവിച്ച മരങ്ങളുടെയു ചെടികളുടെയും സര്‍വ്വവിജ്ഞാന കോശം എന്ന് അറിയപ്പെടുന്ന പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു. പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ നോക്കാതെ പ്രകൃതിയിലേക്ക് ഇറങ്ങി ചെന്നത്തിന് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കിയ ആദരിച്ച വ്യക്തിയാണ് തുളസി ഗൗഡ. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 2020-ലാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. തുളസിയുടെ നിര്യാണത്തില്‍ സതീഷ് സെയില്‍ എം.എല്‍.എ, മന്ത്രി മംഗള വൈദ്യ തുടങ്ങി നിരവധിപേര്‍ അനുശോചിച്ചു….

Read More