പദ്‌മജ വേണുഗോപാല്‍ ബിജെപിയില്‍ പോകുന്നത് ഇഡിയെ ഭയന്ന്: ബിന്ദു കൃഷ്ണ

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണൽ പദ്മജ ബിജെപിയിൽ ചേരുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നൽകിയതാണ്. ഇഡി പദ്മജയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് പദ്മജ ബിജെപിയിൽ പോകുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തള്ളിയാണ് പദ്മജയുടെ ബിജെപി പ്രവേശനം. പദ്‌മജക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നാണ് സംഭവത്തിൽ സംസ്ഥാന നേതൃത്വം പറയുന്നത്. മത്സരിക്കാൻ നൽകിയത് വിജയം ഉറപ്പായിരുന്ന സീറ്റുകളായിരുന്നുവെന്നും പാർട്ടിയിലും എന്നും…

Read More

പത്മജയുടെ ബിജെപി പ്രവേശനം: പിതാവിനെ ഓർമയുണ്ടെങ്കിൽ പോകില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ലീഡറുടെ പാരമ്പര്യം മകൾ മനസിലാക്കണമായിരുന്നുവെന്നും പിതാവിനെ ഓർമ്മയുണ്ടായിരുന്നെങ്കിൽ വർഗീയ പാർട്ടിക്കൊപ്പം പോകില്ലാതിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും അവസരങ്ങൾ കിട്ടിയ നേതാക്കൾ പാർട്ടിയിൽ ചുരുക്കമാണെന്നും രാഹുൽ പറഞ്ഞു. കരുണാകരൻറെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ലെന്നും പാർട്ടി വിടാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണെന്നും മഹിളാ കോൺഗ്രസ് പ്രസിഡൻറ് ജെബി മേത്തർ പറഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ്…

Read More