‘തെറ്റൊന്നും കാണുന്നില്ല, അവരുടെ തീരുമാനം’; അനിൽ ആന്റണിയേയും പത്മജ വേണുഗോപാലിനെയും കുറിച്ച് ചാണ്ടി ഉമ്മൻ

അനിൽ ആന്റണിയും പത്മജ വേണുഗോപാലും ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് പ്രതികരണവുമായി ചാണ്ടി ഉമ്മൻ. ഇതിൽ താൻ തെറ്റുകാണുന്നില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കോൺഗ്രസാണ് തന്റെ പാർട്ടിയെന്നും രാഹുൽ ഗാന്ധിയാണ് തന്റെ നേതാവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. രാഹുൽ മങ്കൂട്ടത്തിൽ നടത്തിയതുപോലൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഈ മാസം ആദ്യവാരമാണ് മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മ വേണുഗോപാൽ ബി ജെ…

Read More

‘പദ്മജ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ട പ്രകാരം, ആരും ക്ഷണിച്ചിട്ടില്ല’ ; സുരേഷ് ഗോപി

പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു, കേന്ദ്ര നേതാക്കൾ പറഞ്ഞാൽ തനിക്കും സ്വീകാര്യം, കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ട്, അത് പ്രചാരണവേളയില്‍ ജനങ്ങളുടെ പെരുമാറ്റത്തില്‍ നിന്ന് മനസിലായി, മതപ്രീണനത്തിനില്ല, ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു….

Read More

‘കാറിൽ കയറാൻ 22 ലക്ഷം നൽകാനും മാത്രം മണ്ടിയാണോ പത്മജ?’; പണം വാങ്ങിയിട്ടില്ലെന്ന് മുൻ ഡിസിസി അധ്യക്ഷൻ

പ്രിയങ്കാ ഗാന്ധിയുടെ തൃശൂരിലെ റോഡ് ഷോ നടത്താനായി തന്റെ കയ്യിൽ നിന്നും 22 ലക്ഷം വാങ്ങിയെന്ന പത്മജാ വേണുഗോപാലിന്റെ ആരോപണം നിഷേധിച്ച് അന്നത്തെ ഡിസിസി പ്രസിഡന്റ് എം.പി വിൻസന്റ്. കാറിൽ കയറാൻ മാത്രം 22 ലക്ഷം നൽകാനും മാത്രം മണ്ടിയാണോ പത്മജയെന്ന് അദ്ദേഹം ചോദിച്ചു. കാറിൽ കയറുന്നവരുടെ പട്ടിക തയാറാക്കിയത് പത്മജ ഉപാധ്യക്ഷയായ കെപിസിസി സമിതിയാണ്. പത്മജയുടെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും എം.പി വിൻസന്റ് പ്രതികരിച്ചു. ഇലക്ഷന് വേണ്ടി താനടക്കം പലരുടെയും അടുത്ത് നിന്നും കോൺഗ്രസ്…

Read More

‘എല്ലാ ഒന്നാം തീയതിയും ഗുരുവായൂരിൽ കണ്ണനെ തൊഴാൻ പോയ കരുണാകരന്റെ മകൾ ഒരു കാരണവശാലും അത് പറയാൻ പാടില്ല, അതൊരു ആത്മനിന്ദയാണ്’; ഷാഫി പറമ്പിൽ

കെ മുരളീധരന് പദ്മജയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കെ മുരളീധരൻ കോൺഗ്രസാണ്. കരുണാകരന്റെ മകനാണ്. ആ പാരമ്പര്യം ഒറ്റുകൊടുക്കാത്തയാളാണ്. പദ്മജ ഇനി സർട്ടിഫിക്കറ്റ് സുരേന്ദ്രന് ഒപ്പിട്ടുകൊടുത്തോട്ടെയെന്നും കെ മുരളീധരന് സർട്ടിഫിക്കറ്റ് നൽകാൻ പദ്മജ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. പരിണനയുടെ പേര് പറഞ്ഞ് പോകാൻ പറ്റിയ പാർട്ടിയാണോ ബി ജെ പിയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കോൺഗ്രസ് ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് വീഴാൻ പറ്റിയൊരു കുഴിയല്ല ആ കുഴിയെന്ന് പദ്മജ…

Read More

പത്മജയെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാരനായെന്ന ആരോപണം; നിഷേധിച്ച് ലോക്നാഥ് ബെഹ്റ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ. പത്മജയുടെ ബിജെപി പ്രവേശനത്തിനു ബെഹ്‌റയാണ് ഇടനിലക്കാരനായതെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. അടിസ്ഥാനരഹിതവും വസ്തുതയ്ക്കു നിരക്കാത്തതുമായ കാര്യമാണ് അതെന്ന് ബെഹ്‌റ പറഞ്ഞു. ‘ആരോപണം തെറ്റാണ്, അടിസ്ഥാനരഹിതമാണ്, വസ്തുതയ്ക്കു നിരക്കാത്തതാണ്. ഇതിൽ ഒരു സത്യവുമില്ല. ഇതൊരു രാഷ്ട്രീയ കാര്യമാണ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല”- ബെഹ്‌റ പറഞ്ഞു. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയെ ബിജെപി പരിപാടിക്ക് എത്തിച്ചത് താനാണെന്ന…

Read More

രാഹുൽ മാങ്കൂട്ടത്തിൽ പദ്മജയെ തന്തയ്ക്ക് പിറക്കാത്തവൾ എന്ന് വിളിച്ചു; മറുപടി പറയേണ്ടത് കെ.മുരളീധരൻ എന്ന് സന്ദീപ് വാര്യർ

ബിജെപി ചേർന്ന പത്മജ വേണു​ഗോപാലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. പത്മജ വേണുഗോപാലിനെ തന്തക്ക് പിറക്കാത്തവൾ എന്നാണ് രാഹുൽ വിളിച്ചിരിക്കുന്നത്. എന്ത് ഭാഷയാണിതെന്ന് സന്ദീപ് ചോദിച്ചു. പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോവുക എന്നത് ജനാധിപത്യ രാജ്യത്ത് ഒരു തെറ്റാണോ, ഒരു സ്ത്രീയോട് ഉപയോഗിക്കേണ്ട ഭാഷയാണോ ഇതെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. തെരുവ് ഗുണ്ടയുടെ ഭാഷ ഉപയോഗിച്ചാണ് ഒരു സ്ത്രീയെ അധിക്ഷേപിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്….

Read More

പദ്മജയുടേത് വിശ്വാസ വഞ്ചന; ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു, കെ.സുധാകരൻ

പത്മജയുടേത് വിശ്വാസവഞ്ചനയെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരന്‍. പത്മജ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

Read More

‘സംഘികൾ സ്മൃതി കുടീരത്തിലേക്ക് വന്നാൽ ലീഡർ പൊറുക്കില്ല’; പദ്മജ ബിജെപിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് ടിഎൻ പ്രതാപൻ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നത് നിർഭാഗ്യകരമെന്ന് ടിഎൻ പ്രതാപൻ. പാർട്ടിയെ നിർണ്ണായകഘട്ടത്തിൽ വേദനിപ്പിക്കുന്നതിനോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല. ബിജെപിക്കും ആ‍എസ്എസിനുമെതിരെയാണ് കോൺഗ്രസിന്റെ പോരാട്ടം. യഥാർഥ കോൺഗ്രസുകാർ പാർട്ടിക്കൊപ്പം നിൽക്കും. കോൺഗ്രസിൽ നിന്ന് ഒരാളും ബിജെപിയിലേക്ക് പോവില്ല. കോൺഗ്രസിന്റെ മുഖ്യ ശത്രു ബിജെപിയാണെന്നും പ്രതാപൻ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തിൽ പരലോകത്തിരുന്ന് പത്മജയുടെ അച്ഛനായ ലീഡർ കരുണാകരന് വേദനിക്കും. ലീഡറിന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണ് പത്മജയെടുത്തത്. ലീഡറുടെ സ്മൃതികുടീരത്തിലേക്ക്…

Read More

പത്മജ ബിജെപി യിൽ പോകുന്നത് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ കോൺ​ഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരനെന്നും എന്നും വർ​ഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് അദ്ദേഹമെന്നും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ മകൾക്ക് എല്ലാ അവസരങ്ങളും പാർട്ടി നൽകിയെന്ന് വിശദമാക്കിയ രമേശ് ചെന്നിത്തല പത്മജ ബിജെപി യിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പത്മജ കോൺഗ്രസിനോട് ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞിട്ട് കുറ്റം പറയുന്നതിൽ കാര്യമില്ല. കേരളത്തിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല.  പാർട്ടി ഉള്ളപ്പോൾ മാത്രമാണ് പാർട്ടിക്കാർ കൂടെ നിൽക്കുക. കോൺഗ്രസ്‌…

Read More

സോഷ്യൽ മീഡിയയിൽ നിന്ന് ‘പദവി’ ഒഴിവാക്കി പദ്മജ, പുതിയ ഫേസ്ബുക്ക് കവർ ചിത്രവും

ബിജെപി പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും കോൺഗ്രസ് പദവി നീക്കം ചെയ്ത് പത്മജ വേണുഗോപാൽ. ഫേസ്ബുക്ക് ബയോയിൽ പാർട്ടി പദവിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് മാറ്റി പൊളിറ്റീഷ്യൻ എന്ന് മാത്രമാക്കി തിരുത്തിയിട്ടുണ്ട്. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും പത്മജ കോൺഗ്രസ് ബന്ധം എടുത്ത് കളഞ്ഞത്. പുതിയ കവർ ചിത്രവും പത്മജ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പത്മജയെ വിമർശിച്ച് നിരവധി പേരാണ് ചിത്രത്തിന്…

Read More