2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്കാരം. 17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടന ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വര്‍ പഥക് എന്നീ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്, ഒ രാജഗോപാല്‍ ഉള്‍പ്പെടെ 17പേര്‍ക്കാണ് പത്മഭൂഷണ്‍. 110പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്കാരം…

Read More

നരബലിക്കേസ്; കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങൾ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് കൈമാറുക. ഇലന്തൂരിൽ നരബലിയ്ക്ക് ഇരയായ പത്മയുടെ മകനടക്കമുള്ള ബന്ധുക്കൾ കൊലപാതകമറിഞ്ഞതിന് പിന്നാലെ കൊച്ചിയിലെത്തിയിരുന്നു. മൃതദേഹം വിട്ടു കിട്ടാൻ വൈകുന്നതിനെതിരെ ഇവർ മുഖ്യമന്ത്രിക്കും പൊലീസിനും പരാതിയും നൽകിയിരുന്നു. മൃതദേഹാവിശിഷ്ടങ്ങൾ ഇന്ന് തന്നെ ധർമപുരിയിൽ കൊണ്ടുപോകുമെന്നും വൈകുന്നേരത്തോടെ സംസ്‌കാരമെന്നും പത്മയുടെ മകൻ സെൽവരാജ് പറഞ്ഞു. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്റ്റംബർ…

Read More

നരബലി കേസ്; പത്മയുടെ മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മകൻ

ഇലന്തൂരിൽ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു.18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയിൽ കാത്തിരിക്കുകയാണെന്നും മൃതദേഹം വിട്ടുകിട്ടാൻ അടിയന്തരമായി ഇടപെടണമെന്നും പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. കയ്യിൽ പണം ഇല്ല, സർക്കാർ സഹായവും ലഭിച്ചിട്ടില്ലെന്നാണ് പത്മയുടെ മകൻ പറയുന്നത്. ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. മൃതദേഹം എത്രയും വേഗത്തിൽ വിട്ടു കിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ്…

Read More