‘മികച്ച സേവനത്തിന് ശേഷം പടിക്കല്‍ കലം ഉടച്ചു; പോലീസുകാരുടെ പ്രവര്‍ത്തി അനുചിതമായിപ്പോയി’: പതിനെട്ടാംപടി ഫോട്ടോയെടുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം

പതിനെട്ടാംപടിയിലെ പോലീസുകാരുടെ വിവാദഫോട്ടോയെടുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് അതൃപ്തി. പോലീസുകാരുടെ പ്രവര്‍ത്തി അനുചിതമായിപ്പോയെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. ഡ്യൂട്ടി കാലാവധി അവസാനിച്ച ഞായറാഴ്ചയാണ് പോലീസുകാര്‍ പതിനെട്ടാംപടിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇരുമുടിക്കെട്ടുമായി മാത്രം ഭക്തര്‍ കയറുന്ന പരിപാവനമായ പതിനെട്ടാംപടിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയത് ആചാരലംഘനമാണെന്ന വിമര്‍ശനം ശക്തമാണ്. ദേവസ്വം ബോര്‍ഡ് പോലീസുകാരുടെ പ്രവര്‍ത്തിയിലുള്ള അതൃപ്തി ദേവസ്വം ബോര്‍ഡ് ശബരിമല ചീഫ് പോലീസ് കോഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്തിനെ അറിയിച്ചു. മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം…

Read More