പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി ; പുലിയെ പറമ്പിക്കുളത്തേക്ക് കൊണ്ട് പോകും

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനൊടുവില്‍ വെറ്ററിനറി സര്‍ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കുകയാണ് ചെയ്തത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തിരിച്ചിറങ്ങാൻ പറ്റാത്തവിധം കുടുങ്ങിപ്പോയിരുന്നെങ്കിലും നന്നായൊന്ന് കുതറിയാല്‍ ഒരുപക്ഷേ കുരുക്കില്‍ നിന്ന് പുറത്തുവരാൻ പുലിക്ക് കഴിയുമായിരുന്നു. അങ്ങനെയങ്കില്‍ അത് വൻ അപകടത്തിലേക്ക് വഴിവച്ചേനെ. ഇതിന് മുമ്പായി പുലിയെ മയക്കുവെടി വച്ച്…

Read More