നെൽകർഷകർക്ക് തിരിച്ചടിയായി നെല്ലിന്റെ സംഭരണ പരിധി കുറച്ച് സപ്ലൈകോ

നെൽകർഷകർക്ക് തിരിച്ചടിയായി സപ്ലൈകോയുടെ പുതിയ തീരുമാനം. നെല്ലിന്റെ സംഭരണ പരിധി സപ്ലൈകോ കുറച്ചു. 2200 കിലോ നെല്ലാണ് നേരത്തെ സംഭരിച്ചിരുന്നത്. ഇത് ഒറ്റയടിക്ക് 2000 കിലോയായി കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകേണ്ടി വരുമെന്ന ഭീതിയിലാണ് നെൽകർഷകർ ഉള്ളത്.  സംസ്ഥാനത്ത് പലയിടങ്ങളിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയിട്ടുണ്ട്. ഏക്കറിന് 2200 കിലോ നെല്ലാണ് കർഷകരിൽ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സർട്ടിഫിക്കറ്റും കർഷകർക്ക് കിട്ടി. എന്നാൽ ഏക്കറിന് 2000…

Read More

നെല്ല് സംഭരണ പ്രതിസന്ധി: കളക്ട്രേറ്റിലേക്ക് സമരം വ്യാപിപ്പിച്ച് കർഷകർ

നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ കലക്ടറേറ്റിലേക്ക് സമരം വ്യാപിപ്പിച്ച് കുട്ടനാട്ടെ കർഷകർ. നെല്ലുമേന്തി കലക്ടറേറ്റിലേക്ക് മാര്ച്ച നടത്തിയ കർഷകർ പ്രധാന കവാടം ഉപരോധിച്ചു. മന്ത്രിമാരെ വഴിതടയുന്നത് ഉൾപ്പെടെ സമരപരിപാടികൾ ശക്തമാക്കാനാണ് തീരുമാനം. രണ്ടാം കൃഷിയിൽ വിളവിറക്കിയ നെല്ല് മുഴുവൻ പാടശേഖരങ്ങളിൽ മഴയും വെയിലുമേറ്റ് നശിക്കുന്ന സ്ഥിതിയായപ്പോഴാണ് സമരം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്. നെല്ല് എടുക്കാനാളില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്‌പെയെടുത്തും സ്വർണം പണയം വെച്ചുമെല്ലാം കൃഷിയിറക്കിയ കർഷകർ ദുരിതത്തിന്‌റെ നടുക്കടലിലാണ്.  കഴിഞ്ഞ ഒരാഴ്ചയായി…

Read More