
” അക്കുവിൻ്റെ പടച്ചോൻ “: ട്രൈയിലർ റിലീസായി
ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ മുരുകൻ മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ ‘അക്കുവിന്റെ പടച്ചോൻ “എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്. മാമുക്കോയ, ശിവജി ഗുരുവായൂർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം, മതസൗഹാർദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വിനായകാനന്ദ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിർവ്വഹിക്കുന്നു….